'ഇത് വേട്ടയാടല്‍, അറസ്റ്റ് വരിക്കാന്‍ റിയ ചക്രബര്‍ത്തി തയ്യാര്‍' 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th September 2020 12:37 PM  |  

Last Updated: 06th September 2020 12:37 PM  |   A+A-   |  

rhea

 

ടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്നത് വേട്ടയാടല്‍ ആണെന്നും സംഭവത്തില്‍ റിയ ചക്രബര്‍ത്തി നിരപരാതിയാണെന്നും നടിയുടെ അഭിഭാഷകന്‍. ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ അതിന്റെ ഫലം അനുഭവിക്കാന്‍ റിയ തയ്യാറാണെന്നും അഭിഭാഷകന്‍ സതീഷ് മനീഷിഡേ പറഞ്ഞു. 

' റിയ അറസ്റ്റ് വരിക്കാന്‍ തയ്യാറാണ്, കാരണം ഇതൊരു വേട്ടയാടല്‍ ആണ്. ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ പ്രണയത്തിന്റെ പരണിതഫലം അവര്‍ നേരിടും. നിരപരാധി ആയതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യത്തിനായി ഒരു കോടതിയേയും സമീപിച്ചിട്ടില്ല', സതീഷ് പറഞ്ഞു. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന ലഹരിമരുന്ന് കേസില്‍ റിയയെ ചോദ്യം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കേസില്‍ റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തി അറസ്റ്റിലായിരുന്നു. സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും സഹായി ദീപേഷ് സാവന്തും ഇതേകേസില്‍ അറസ്റ്റിലായിട്ടുണ്ട്.