രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ? സത്യം വെളിപ്പെടുത്തി നടി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th September 2020 12:10 PM  |  

Last Updated: 06th September 2020 12:10 PM  |   A+A-   |  

rejith

 

ജിത് കുമാറും നടി കൃഷ്ണപ്രഭയും വിവാഹിതരായി എന്നതരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾ നിറയുകയാണ്. തുളസിമാലയണിഞ്ഞ ഇരുവരുടെയും വിവാഹ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇത്തരത്തിൽ സംശയങ്ങൾ പ്രചരിക്കുന്നത്. ചിത്രം കണ്ടിട്ട് വാർത്ത ഉൾക്കൊള്ളാനാകാതെ പല ആരാധകരും കമന്റുകൾ കുറിക്കുന്നുണ്ട്. എന്നാൽ ഈ സംഭവത്തിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ. 

ഒരു സ്വകാര്യ ചാനലിന്റെ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകർത്തിയ ചിത്രമാണിതെന്ന് നടി അറിയിച്ചു. 

കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക് കുറിപ്പ്

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല! 
എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ 

 

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'...

Posted by Krishna Praba on Saturday, 5 September 2020