വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തില്‍; മറുപടിയുമായി രശ്മിക മന്ദാന

തനിക്ക് അറിയാവുന്ന എല്ലാവരുമായും തന്റെ പേര് ചേര്‍ത്തുപറയുന്നവര്‍ക്കുള്ള മറുപടിയാണ് എന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റ​​ഗ്രാം സ്റ്റാറ്റസില്‍ തന്റെ റിലേഷന്‍ഷിപ് സ്റ്റാറ്റസിനെക്കുറിച്ച് കുറിച്ചത്
വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തില്‍; മറുപടിയുമായി രശ്മിക മന്ദാന

തെന്നിന്ത്യന്‍ സിനിമപ്രേമികളുടെ ഇഷ്ട ജോഡികളാണ് കന്നട നടി രശ്മിക മന്ദാനയും നടന്‍ വിജയ് ദേവരക്കൊണ്ടയും. ഡിയര്‍ കോംമ്രേഡ് റിലീസ് ചെയ്തതുമുതല്‍ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. സ്‌ക്രീനിലെ പോലെ ജീവിതത്തിലും ഇരുവരും മേഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്നാണ് ആരാധകരുടെ വാദം. എന്നാല്‍ താന്‍ സിംഗിളാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രശ്മിക. 

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിനാണ് താരം തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കിയത്. തനിക്ക് അറിയാവുന്ന എല്ലാവരുമായും തന്റെ പേര് ചേര്‍ത്തുപറയുന്നവര്‍ക്കുള്ള മറുപടിയാണ് എന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റ​​ഗ്രാം സ്റ്റാറ്റസില്‍ തന്റെ റിലേഷന്‍ഷിപ് സ്റ്റാറ്റസിനെക്കുറിച്ച് കുറിച്ചത്. 

ഞാന്‍ സിംഗിളാണ്. ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു. താരം കുറിച്ചു. സിംഗിളായി ഇരിക്കുന്നവര്‍ക്കായി ചെറിയ ഉപദേശം നല്‍കാനും താരം മറന്നില്ല. സിംഗിളായി ഇരിക്കുന്നത് നിങ്ങള്‍ അത് ആസ്വദിക്കാന്‍ തുടങ്ങിയാല്‍ പ്രണയിക്കുന്ന ആള്‍ക്കുവേണ്ട നിലവാരവും ഉയരും എന്നാണ് താരം പറയുന്നത്. 

അല്ലു അര്‍ജുന്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ പുഷ്പയാണ് രശ്മിയുടെ പുതിയ ചിത്രം. കൂടാതെ തമിഴിലേക്ക് വരാന്‍ ഒരുങ്ങുകയാണ് താരം. കാര്‍ത്തി നായകനായി എത്തുന്ന സുല്‍ത്താനിലൂടെയാണ് തമിഴിലേക്ക് അരങ്ങേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com