'ഞാന്‍ മരിച്ചിട്ടില്ല', പേര് മാറി ട്വീറ്റ് ചെയ്തതില്‍ പ്രതികരിച്ച് നടന്‍ കുശാല്‍ ടണ്ടന്‍

അത്മഹത്യ ചെയ്ത നടന്‍ കുശാന്‍ പഞ്ചാബിയെ മെന്‍ഷന്‍ ചെയ്യുന്നതിനിടയില്‍ സംഭവിച്ച പഴവായിരുന്നു കാരണം
'ഞാന്‍ മരിച്ചിട്ടില്ല', പേര് മാറി ട്വീറ്റ് ചെയ്തതില്‍ പ്രതികരിച്ച് നടന്‍ കുശാല്‍ ടണ്ടന്‍

ടന്‍ കരണ്‍വീറിന് ട്വിറ്ററില്‍ സംഭവിച്ച ഒരു അബദ്ധത്തിന് പിന്നാലെ താന്‍ മരിച്ചിട്ടില്ലെന്ന സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കുശാല്‍ ടണ്ടന്‍. ആത്മഹത്യ പ്രതിരോധ ദിനത്തില്‍ പങ്കുവച്ച കുറിപ്പില്‍ കരണ്‍വീര്‍ അബദ്ധത്തില്‍ കുശാല്‍ ടണ്ടന്റെ പേര് ടാഗ് ചെയ്തതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അത്മഹത്യ ചെയ്ത നടന്‍ കുശാന്‍ പഞ്ചാബിയെ മെന്‍ഷന്‍ ചെയ്യുന്നതിനിടയില്‍ സംഭവിച്ച പഴവായിരുന്നു കാരണം. ഇതിനുപിന്നാലെയാണ് കുശാല്‍ ടണ്ടന്‍ കരണിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് താന്‍ മരിച്ചിട്ടില്ലെന്ന് കുറിച്ചത്. അടുത്ത സുഹൃത്തായ കുശാലിനോട് കാര്യം പുറഞ്ഞ് മനസ്സിലാക്കിയ കരണ്‍വീര്‍ പിഴവിന് മാപ്പ് രേഖപ്പെടുത്തുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com