18-ാം പിറന്നാളിന് പിന്നാലെ കുട്ടി ഷോര്‍ട്ട്‌സില്‍ സ്റ്റൈലിഷായി അനശ്വര; അശ്ലീലവും ചീത്തവിളിയും നിറഞ്ഞ് കമന്റ് ബോക്സ്

വസ്ത്രത്തിന് ഇറക്കം കുറഞ്ഞെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ചീത്തവിളിയുമായി എത്തുന്നത്
18-ാം പിറന്നാളിന് പിന്നാലെ കുട്ടി ഷോര്‍ട്ട്‌സില്‍ സ്റ്റൈലിഷായി അനശ്വര; അശ്ലീലവും ചീത്തവിളിയും നിറഞ്ഞ് കമന്റ് ബോക്സ്

ഴിഞ്ഞ ദിവസമാണ് നടി അനശ്വര രാജൻ 18ാം പിറന്നാൾ ആഘോഷിച്ചത്. ഇതിന് പിന്നാലെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്. വസ്ത്രത്തിന് ഇറക്കം കുറഞ്ഞെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ചീത്തവിളിയുമായി എത്തുന്നത്. അശ്ലീലകമന്റുകൾ നിറയുകയാണ് ചിത്രത്തിന് താഴെ. 

കാഷ്വൽ ഷോർട്ട്സും റോസ് ​ഗോൾഡ് ഫ്രീ സ്റ്റൈൽ ടോപ്പുമണിഞ്ഞ് മോഡേൺ ലുക്കിലാണ് താരം എത്തുന്നത്. റോസ്​ഗോൾഡ് നിറത്തിലെ ടോപ്പിന്റെ നെക്ക്ലൈൻ ആണ് ലുക്കിലെ ശ്രദ്ധാകേന്ദ്രം. നെക്ക് ബെൽറ്റും ഷോൾഡൽ ഫ്രില്ലും ടോപ്പിനെ ആകർഷകമാക്കുന്നത്. ഇതിനോടൊപ്പം ആഷ് ഷെയ്ഡിലെ ഷോർട്ട്സാണ് ധരിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANUTTY (@anaswara.rajan) on

18 വയസായപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ എന്നാണ് ചിലരുടെ ചോദ്യം. ഇത് കിടു ആണെന്നും ഇനി ബിക്കിനിയിട്ട് വരാനും ചിലർ പറയുന്നുണ്ട്. എന്നാൽ  സദാചാര ആക്രമണം തുടരുന്നതിനിടയിൽ താരത്തിന് പിന്തുണയുമായി നിരവധി ആരാധകരാണ് എത്തുന്നത്.

ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നവര്‍ പറയുന്നു. ഇന്നലെ സ്ത്രീകൾക്കുവേണ്ടി ശബ്ദമുയർത്തിയവരാണ് ഇവിടെവന്ന് അശ്ലീലം വിളമ്പുന്നതെന്നും അവർ പറയുന്നത്. മോശം കമന്റുകൾക്ക് മറുപടി നൽകി താരത്തെ പ്രതിരോധിക്കുന്നുമുണ്ട് ഇവർ. നേരത്തെ നടി സാനിയ ഇയ്യപ്പൻ, എസ്തര്‍ അനിൽ തുടങ്ങിയവർക്കും ഇത്തരം സൈബർ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANUTTY (@anaswara.rajan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com