'ഫഹദിനോട് ശരീരഭാരം കൂട്ടാൻ ആവശ്യപ്പെടരുതെന്ന് മമ്മൂക്ക പറഞ്ഞു'; വെളിപ്പെടുത്തി മഹേഷ് നാരായണൻ

കഥാപാത്രത്തിന്‍റെ ലുക്ക് തീരുമാനിക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ മമ്മൂട്ടി പറഞ്ഞ അഭിപ്രായം വെളിപ്പെടുത്തിരിക്കുകയാണ് മഹേഷ് നാരായണന്‍
'ഫഹദിനോട് ശരീരഭാരം കൂട്ടാൻ ആവശ്യപ്പെടരുതെന്ന് മമ്മൂക്ക പറഞ്ഞു'; വെളിപ്പെടുത്തി മഹേഷ് നാരായണൻ

രാധകർക്ക് വളരെ പ്രതീക്ഷ നൽകുന്ന കൂട്ടുകെട്ടാണ് നടൻ ഫഹദ് ഫാസിലിന്റേയും സംവിധായകൻ മഹേഷ് നാരായണന്റേയും. കോവിഡ് പ്രതിസന്ധിയെ വെല്ലുവിളിച്ച് ഇരുവരും ഒന്നിച്ച സീ യൂ സൂൺ മികച്ച അഭിപ്രായമാണ് നേടുന്നത്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന മാലിക്കിനായുള്ള കാത്തിരിപ്പുകൾക്കിടയിലാണ് അപ്രതീക്ഷിതമായി സീയൂ സൂൺ എത്തുന്നത്. ഇതുവരെ കാണാത്ത ഫഹദിനെയാണ് മാലിക്കിൽ കാണുന്നത്. 

ഫഹദിന്റെ കഥാപാത്രത്തിന്റെ പല പ്രായങ്ങൾ ചിത്രത്തിൽ കാണിക്കുന്നുണ്ട്. കഥാപാത്രത്തിന്‍റെ ലുക്ക് തീരുമാനിക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ മമ്മൂട്ടി പറഞ്ഞ അഭിപ്രായം വെളിപ്പെടുത്തിരിക്കുകയാണ് മഹേഷ് നാരായണന്‍. ചലച്ചിത്ര നിരൂപകനായ രാജീവ് മസന്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടാന്‍ ഫഹദിനോട് ആവശ്യപ്പെടരുതെന്നാണ് മമ്മൂട്ടി പറഞ്ഞത്. 

ഫഹദിന്‍റെ അച്ഛന്‍ ഫാസില്‍ സാറിനെയും അദ്ദേഹത്തിന്‍റെ അച്ഛന്‍റെയുമൊക്കെ ശരീരപ്രകൃതം നോക്കുമ്പോള്‍ അവരൊക്കെ മെലിഞ്ഞ ശരീരമുള്ളവരാണ്. ഇതേക്കുറിച്ച് മമ്മൂക്കയും ഒരു അഭിപ്രായം പറഞ്ഞിരുന്നു. കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടാന്‍ ഫഹദിനോട് ആവശ്യപ്പെടരുതെന്നും അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്‍റെ അഭിനയത്തിലെ നിയന്ത്രണം നഷ്ടമാകുമെന്നുമാണ് മമ്മൂക്ക പറഞ്ഞത്.

മാലിക്കിന് വേണ്ടി 20 കിലോയോളം ഭാരമാണ് ഫഹദ് കുറച്ചത്. ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com