കാണാനും കേൾക്കാനുമാവുന്നില്ലെങ്കിലും അടുത്തുതന്നെയുണ്ട്; സ്വർണലതയുടെ ഓർമയിൽ ചിത്ര

സം​ഗീത ലോകത്തിന് ആഘാതം തീർത്തുകൊണ്ടാണ് 2010ൽ സ്വർണലത വിടപറയുന്നത്
കാണാനും കേൾക്കാനുമാവുന്നില്ലെങ്കിലും അടുത്തുതന്നെയുണ്ട്; സ്വർണലതയുടെ ഓർമയിൽ ചിത്ര

പ്രശസ്ത പിന്നണി ​ഗായിക സ്വർണലതയുടെ പത്താം ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ​ഗായിക കെഎസ് ചിത്ര. കാണാനും കേൾക്കാനുമാവുന്നില്ലെങ്കിലും അടുത്തുതന്നെയുണ്ട് എന്നാണ് ചിത്ര തന്റെ ഫേയ്സ്ബുക്കിൽ കുറിച്ചത്. സ്വർണയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. 

കാണാനും കേൾക്കാനും കഴിയുന്നില്ലെങ്കിലും എപ്പോഴും അടുത്തു തന്നെയുണ്ട്. ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗത്തിലെ പത്താം വാർഷികത്തിൽ ഓർക്കുന്നു- എന്നാണ് ചിത്ര കുറിച്ചത്. സം​ഗീത ലോകത്തിന് ആഘാതം തീർത്തുകൊണ്ടാണ് 2010ൽ സ്വർണലത വിടപറയുന്നത്. മരിക്കുമ്പോൾ 37 വയസായിരുന്നു സ്വർണലതയുടെ പ്രായം.വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 

 പാലക്കാട്ടുകാരിയായ ഇവർ 22 വർഷത്തെ കരിയറിൽ മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു, ബം​ഗാളി, ഒറിയ, പഞ്ചാബി, ബഡ​ഗ എന്നീ ഭാഷകളിലായി 7000ത്തോളം ​ഗാനം ആലപിച്ചിട്ടുണ്ട്. കറുത്തമ്മ എന്ന തമിഴ് ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിന് മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com