പീലിമോൾക്ക് പിറന്നാൾ സമ്മാനമായി പുത്തനുടുപ്പും കേക്കും; വിഡിയോ കോളിലൂടെ കുഞ്ഞ് ആരാധികയെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ

പുത്തനുടുപ്പും പിറന്നാൾ കേക്കും ചോക്ലേറ്റുമായി കൈനിറയെ സമ്മാനങ്ങളാണ് പിറന്നാളുകാരിക്ക് മമ്മൂക്ക നൽകിയത്
പീലിമോൾക്ക് പിറന്നാൾ സമ്മാനമായി പുത്തനുടുപ്പും കേക്കും; വിഡിയോ കോളിലൂടെ കുഞ്ഞ് ആരാധികയെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ

മ്മൂട്ടി പിറന്നാളിന് ക്ഷണിച്ചില്ലെന്ന വിഷമം ഇനി പീലിമോൾക്ക് ഉണ്ടാവില്ല. കുട്ടി ആരാധികയുടെ പിറന്നാളിന് സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പർതാരം. പുത്തനുടുപ്പും പിറന്നാൾ കേക്കും ചോക്ലേറ്റുമായി കൈനിറയെ സമ്മാനങ്ങളാണ് പിറന്നാളുകാരിക്ക് മമ്മൂക്ക നൽകിയത്. സമ്മാനങ്ങൾക്കൊപ്പം വിഡിയോ കോളിൽ എത്തി കുട്ടി ആരാധികയ്ക്ക് പിറന്നാൾ ആശംസകളും നേർന്നു. 

മമ്മൂക്കയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെയാണ് ഒരു കുട്ടിക്കുറിമ്പിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മമ്മൂട്ടി തന്നെ ബർത്ത്ഡേയ്ക്ക് ക്ഷണിച്ചില്ല എന്നു പറഞ്ഞ് വാശിപിടിച്ചു കരയുകയായിരുന്നു നാലുവയസുകാരി പീലിമോൾ. കുഞ്ഞ് ആരാധികയെ തേടി മമ്മൂട്ടി വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പീലിമോളുടെ പിറന്നാളാണെന്ന് അറിഞ്ഞതോടെ മമ്മൂട്ടി സമ്മാനങ്ങൾ അയക്കുകയായിരുന്നു. 

പീലിമോൾക്ക് ഒരുപാട് സ്നേഹത്തോടെ മമ്മൂട്ടി എന്ന് എഴുതിയ കേക്കാണ് സമ്മാനിച്ചത്. ഫാൻസ് അസോസിയേഷന്റെ അം​ഗത്തിന്റെ ഫോണിലേക്ക് വിഡിയോ കോൾ വിളിച്ചാണ് പീലിമോളോട് താരം വിശേഷം അന്വേഷിച്ചത്. സന്തോഷമായോ എന്നും ഉടുപ്പ് ഇഷ്ടമായോ എന്നുമെല്ലാം തന്റെ കുട്ടി ആരാധികയോട് താരം ചോദിക്കുന്നുണ്ട്. അമ്മയുടെ ഒക്കത്തിരുന്ന് ഇതിനെല്ലാം പീലിമോൾ മറുപടിയും പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കുഞ്ഞ് ആരാധികയുടെ പിറന്നാൾ ആഘോഷം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com