മുടി മുറിച്ച് പുത്തൻ ലുക്ക്, അടിമുടി മാറി സംയുക്ത; സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷം, വിഡിയോയും ചിത്രങ്ങളും

'ഞങ്ങളുടെ സ്വന്തം മഹാനടിക്ക്' എന്നാണ് കേക്കുകളിൽ ഒന്നിൽ കുറിച്ചിരിക്കുന്നത്
മുടി മുറിച്ച് പുത്തൻ ലുക്ക്, അടിമുടി മാറി സംയുക്ത; സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷം, വിഡിയോയും ചിത്രങ്ങളും

ടി സംയുക്ത മേനോന്റെ പിറന്നാൾ ആഘോഷ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നടി തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചത്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷം.

മുടി വെട്ടി പുത്തൻ ലുക്കിലാണ് നടിയെ ചിത്രങ്ങളിൽ കാണാൻ കഴിയുക. ഒന്നിലധികം കേക്കുകൾ മുറിക്കുന്ന ചിത്രങ്ങൾ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ കാണാം. 'ഞങ്ങളുടെ സ്വന്തം മഹാനടിക്ക്' എന്നാണ് കേക്കുകളിൽ ഒന്നിൽ കുറിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച ഒരുപറ്റം ആളുകളാണ് തനിക്ക് ചുറ്റുമുള്ളതെന്നും അവർക്ക് സ്നേഹം മാത്രമാണ് തിരിച്ചുനൽകാനുള്ളതെന്നും ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com