സിനിമയും നാടകവും ഇല്ല, വെബ് സീരീസിലേക്ക് ചുവടുമാറ്റി സംവിധായകൻ; അളിയൻ മാന്യനാണ് ഹിറ്റാവുന്നു

കൊച്ചമേരിക്ക എന്ന പേരിട്ടിരിക്കുന്ന വെബ്സീരീസ് ഒരുക്കിയിരിക്കുന്നത് സിനിമസംവിധായകൻ രതീഷ് കുമാറാണ്
സിനിമയും നാടകവും ഇല്ല, വെബ് സീരീസിലേക്ക് ചുവടുമാറ്റി സംവിധായകൻ; അളിയൻ മാന്യനാണ് ഹിറ്റാവുന്നു

കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയ മേഖലകളാണ് സിനിമയും നാടകവും. ഷൂട്ടിങ് മുടങ്ങുകയും അരങ്ങുകൾ കിട്ടാതാവുകയും ചെയ്തതോടെ അതിജീവനത്തിനായി പുതിയ വഴിതേടുകയാണ് ഒരു വിഭാ​ഗം കലാകാരന്മാർ. സിനിമാ- നാടക രം​ഗത്തെ കലാകാരന്മാർ ചേർന്ന് ഒരു വെബ്സീരീസിന് തുടക്കമിട്ടിരിക്കുകയാണ്. കൊച്ചമേരിക്ക എന്ന പേരിട്ടിരിക്കുന്ന വെബ്സീരീസ് ഒരുക്കിയിരിക്കുന്നത് സിനിമസംവിധായകൻ രതീഷ് കുമാറാണ്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ എത്തുന്ന കൊച്ചമേരിക്കയാണ് പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. 

കൊച്ച മേരിക്കയുടെ ഒന്നാം എപ്പിസോഡ്: അളിയൻ മാന്യനാണ് മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിയുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ആദ്യ എപ്പിസോഡ് റിലീസ് ചെയ്തത്. സഹോദരിയ്ക്ക് വരുന്ന കല്യാണാലോചനയെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങുന്ന മൂന്ന് ചെറുപ്പക്കാരിലാണ് സീരീസ് ആരംഭിക്കുന്നത്. മാഡ് മാം​ഗോ മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെബ്സീരീസ് പുറത്തുവിട്ടിരിക്കുന്നത്. 

ആസിഫ് അലി നായകനായി എത്തിയ തൃശൂവ പേരൂർ ക്ലിപ്തം എന്ന ചിത്രത്തിലൂടെയാണ് രതീഷ് കുമാർ സ്വതന്ത്ര്യ സംവിധായകനാവുന്നത്. രണ്ടാമത്തെ ചിത്രത്തിനായുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി വഴിമുടക്കുന്നത്. തുടർന്നാണ് വെബ് സീരീസ് എന്ന ആശയത്തിലേക്ക് വരുന്നത്. നാടക കലാകാരന്മാരെ വെച്ചാണ് വെബ്സീരീസ് ഒരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന എപ്പിസോഡുകളിൽ പരമാവധി നാടക കലാകാരന്മാർക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് സംവിധായകൻ. 

തങ്കം മോഹൻ, ആരോമൽ, ഫെവിൻ, സതീഷ്, ഷൈബിൻ, സുമേഷ്, ആതിര, മീന രാജ്, അമൽ എന്നിവരാണ് സീരിസിലെ അഭിനേതാക്കൾ. രതീഷ് കുമാർ, ജോസഫ് വിജീഷ്, അനൂപ് പള്ളിയാന്‍ എന്നിവരാണ് സീരിസിനായി സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഡി.ഒ.പി, അനൂപ് പവനൻ. എഡിറ്റർ ആദർശ് രഞ്ജിത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com