'അഭിഷേകും ശ്വേതയും ആണെങ്കില്‍ എന്താവും നിങ്ങളുടെ പ്രതികരണം? ഞങ്ങളോടും അനുകമ്പ കാണിക്കു'- ജയ ബച്ചനെ വിമര്‍ശിച്ച് കങ്കണ

'അഭിഷേകും ശ്വേതയും ആണെങ്കില്‍ എന്താവും നിങ്ങളുടെ പ്രതികരണം? ഞങ്ങളോടും അനുകമ്പ കാണിക്കു'- ജയ ബച്ചനെ വിമര്‍ശിച്ച് കങ്കണ
'അഭിഷേകും ശ്വേതയും ആണെങ്കില്‍ എന്താവും നിങ്ങളുടെ പ്രതികരണം? ഞങ്ങളോടും അനുകമ്പ കാണിക്കു'- ജയ ബച്ചനെ വിമര്‍ശിച്ച് കങ്കണ


ന്യൂഡല്‍ഹി: സിനിമ മേഖല ലഹരിക്ക് അടിപ്പെട്ടുവെന്ന് ബിജെപി എംപിയും നടനുമായ രവി കിഷന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍ രാജ്യസഭയില്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ചില ആളുകള്‍ ചെയ്യുന്ന കാര്യം മുന്‍നിര്‍ത്തി സിനിമ മേഖലയെ അടച്ച് ആക്ഷേപിക്കരുതെന്നായിരുന്നു ജയയുടെ പ്രതികരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ജയ ബച്ചന്‍ ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ജയ ബച്ചന്റെ മറുപടിയെ ചോദ്യം ചെയ്ത് നടി കങ്കണ റണാവത്ത് രംഗത്തെത്തി. നിങ്ങളുടെ മക്കള്‍ക്കാണ് ഇത്തരത്തിലുള്ള ഭീഷണികളും ഉപദ്രവങ്ങളും മറ്റും വരുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന് കങ്കണ ചോദിച്ചു. ജയ ബച്ചന്‍ രാജ്യസഭയില്‍ നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കിട്ടാണ് കങ്കണ അവരുടെ നിലപാടിനെ ചോദ്യം ചെയ്തത്.

'ജയ ജീ... എന്റെ സ്ഥാനത്ത് നിങ്ങളുടെ മകളായ ശ്വേതയെ കൗമാര പ്രായത്തില്‍ ആരെങ്കിലും മര്‍ദ്ദിക്കുകയും മയക്കുമരുന്ന് നല്‍കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അപ്പോഴും നിങ്ങള്‍ ഇതുതന്നെ പറയുമോ? മകന്‍ അഭിഷേക് തനിക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെക്കുറിച്ചും ഉപദ്രവങ്ങളെക്കുറിച്ചും നിരന്തരം പരാതിപ്പെടുകയും ഒരു ദിവസം തൂങ്ങി മരിച്ചതായി കണ്ടെത്തുകയും ചെയ്താല്‍ അപ്പോഴും നിങ്ങള്‍ ഇതുതന്നെ പറയുമോ? ഞങ്ങളോടും അനുകമ്പ കാണിക്കുക'- കങ്കണ കുറിച്ചു.

സിനിമ മേഖല ലഹരി മരുന്നിന് അടിപ്പെട്ടുവെന്ന് ബിജെപി എംപിയും നടനുമായ രവി കിഷന്‍ ഇന്നലെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. 'ചില ആളുകളുടെ പേരില്‍ വ്യവസായത്തെ അടച്ച് ആക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സിനിമ വ്യവസായത്തെ കുറിച്ച് നമ്മുടെ തന്നെ അംഗങ്ങളിലൊരാള്‍ ലോക്‌സഭയില്‍ ഇന്നലെ നടത്തിയ പ്രസ്താവന തന്നെ ശരിക്കും അമ്പരപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു. പാല് കൊടുത്ത കൈയ്ക്ക് തന്നെ കടിക്കുന്നതാണ് അദ്ദേത്തിന്റെ പ്രസ്താവന' ജയ രാജ്യസഭയില്‍ പറഞ്ഞു.  

ഹിന്ദി, ഭോജ്പുരി സിനിമകളിലൂടെ പ്രശസ്തനായ നടനാണ് രവി കിഷന്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ ലഹരി ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രവിയുടെ പരാമര്‍ശം. രാജ്യത്തെ യുവജനതതെ നശിപ്പിക്കാന്‍ ചൈനയും പാകിസ്താനും നടത്തുന്ന ഗൂഢാലോചനയാണ് ലഹരി കടത്തലിനു പിന്നിലെന്നും രവി ആരോപിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ജയ ബച്ചന്‍ പ്രതികരിച്ചു. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് നേരിട്ടും 50 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന മേഖലയാണ് സിനിമ.  രാജ്യത്തിന്റെ സമ്പദ്‌രംഗം തകരാറിലാകുകയും തൊഴിലില്ലായ്മ രുക്ഷമാകുകയും ചെയ്യുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനായി സമൂഹ മാധ്യമങ്ങളിലൂടെ സിനിമ മേഖലയെ ആക്രമിക്കുന്നതും സര്‍ക്കാരിന്റെ പിന്തുണ കിട്ടാതിരിക്കുകയും പതിവാണ്. സിനിമയില്‍ കൂടി പേരെടുത്തവര്‍ പിന്നീട് അതിനെ അഴുക്കുചാല്‍ എന്നുവിളിച്ചാല്‍ അത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും ജയ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com