ഗോവയിൽ  നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷം; കേക്ക് മുറിക്കാൻ വിഘ്നേശും കുടുംബവും, ചിത്രങ്ങൾ 

ഗോവയിലെ  കാൻഡോലിം ബീച്ചിൽ അവധി ദിനങ്ങൾ ചിലവിടുന്നതിനിടയിലാണ് പിറന്നാൾ ആഘോഷവും നടന്നത്
ഗോവയിൽ  നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷം; കേക്ക് മുറിക്കാൻ വിഘ്നേശും കുടുംബവും, ചിത്രങ്ങൾ 

​ഗോവയിൽ നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷിച്ച് വിഘ്നേശ് ശിവനും കുടുംബവും. ആഘോഷച്ചിത്രങ്ങൾ വിഘ്നേശ് തന്നെയാണ് പുറത്തുവിട്ടത്. ഇരു കുടുംബങ്ങളും ഗോവയിലെ  കാൻഡോലിം ബീച്ചിൽ അവധി ദിനങ്ങൾ ചിലവിടുന്നതിനിടയിലാണ് പിറന്നാൾ ആഘോഷവും നടന്നത്. 

'ഹാപ്പി ബർത്ത്ഡേ മിസ് കുര്യൻ' എന്നെഴുതിയ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ വിഘ്നേശ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. നയൻതാരയ്ക്കൊപ്പം വിഘ്നേശിന്റെ അമ്മ മീന കുമാരിയും ചിത്രത്തിലുണ്ട്. ഹാപ്പി ബർത്ത്ഡേ മൈ ഡിയറസ്റ്റ് അമ്മൂ എന്നാണ് ചിത്രത്തോടൊപ്പം വിഘ്നേശ് കുറിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Happy birthday to my dearest ammmuuu Mrs. Kurian

A post shared by Vignesh Shivan (@wikkiofficial) on

നേരത്തെ നയൻതാരയും വിഘ്നേശും ഓണമാഘോഷിക്കാൻ കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ലോക്ഡൗൺ നാളിൽ ചെന്നൈയിൽ കഴിഞ്ഞിരുന്ന ഇരുവരും സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് കൊച്ചിയിലേക്കെത്തിയത്. കൊച്ചിയിൽ നിന്ന് നേരേ ഗോവയിലേക്കായിരുന്നു യാത്ര. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com