'ഇപ്പോള്‍ നിനക്ക് എന്നേക്കാള്‍ ഉയരവും സൗന്ദര്യവുമുണ്ട്'; മകന് 18 വയസായെന്ന് വിശ്വസിക്കാനാവാതെ അക്ഷയ് കുമാര്‍

ഹോളി ആഘോഷത്തിന്റെ ത്രോബാക്ക് ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്
'ഇപ്പോള്‍ നിനക്ക് എന്നേക്കാള്‍ ഉയരവും സൗന്ദര്യവുമുണ്ട്'; മകന് 18 വയസായെന്ന് വിശ്വസിക്കാനാവാതെ അക്ഷയ് കുമാര്‍

കന്‍ ആരവിന്റെ 18ാം പിറന്നാളിന് മനോഹരമായ കുറിപ്പുമായി അക്ഷയ് കുമാര്‍. ഹോളി ആഘോഷത്തിന്റെ ത്രോബാക്ക് ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. മകനെ കൈകളിലെടുത്ത് നിറങ്ങളില്‍ മുങ്ങി നില്‍ക്കുന്നതാണ് ചിത്രം. മകന്റെ 18ാം പിറന്നാളായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് താരം പറയുന്നത്. എത്ര വളര്‍ന്നാലും നിന്നെ ഞാന്‍ കൈകളിലെടുക്കുമെന്നും ആരവിനോട് അക്ഷയ് പറയുന്നുണ്ട്. ഇപ്പോള്‍ നീ എന്നേക്കാള്‍ സുന്ദരനും ഉയരമുള്ളവനുമായെന്നും എനിക്കുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ള ഹൃദയമാണ് നിനക്കുള്ളതെന്നും അക്ഷയ് കുറിക്കുന്നു.

അക്ഷയ് കുമാറിന്റെ കുറിപ്പ് വായിക്കാം

ഈ ദിവസം എത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല. എന്റെ ചെക്കന് 18ാം പിറന്നാള്‍ ആശംസള്‍. നീ എന്നെ എടുക്കേണ്ടിവരുന്ന സമയം വരെ ചെറുതായാലും വലുതായാലും നിന്നെ ഞാന്‍ എന്റെ കൈകളിലെടുക്കും. ഇന്ന് നിനക്ക് എന്നേക്കാള്‍ ഉയരമുണ്ട്, എന്നേക്കാള്‍ സൗന്ദര്യവുമുണ്ട്. എന്നേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ള ഹൃദയമുണ്ട്. നീ ജിവിക്കുന്നതില്‍ ലോകത്തിന് ഗുണം മാത്രമേ ഉണ്ടാകൂ. എന്റെ സ്‌നേഹവും ആലിംഗനവും പ്രാര്‍ത്ഥനകളും, നിന്റെ പ്രിയപ്പെട്ട അച്ഛന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com