ഒറ്റ ക്ലിക്കില്‍ ബാലന്‍സ് കിറുകൃത്യം; കൈകള്‍ തറയില്‍ കുത്തി താരപുത്രിയുടെ അഭ്യാസം; ചിത്രം വൈറല്‍

തന്റെ ആരാധകര്‍ക്കായി ഫിറ്റ്‌നസ് വിഡിയോകളും ചിത്രങ്ങളുമെല്ലാം താരപുത്രി പങ്കുവെക്കാറുണ്ട്
ഒറ്റ ക്ലിക്കില്‍ ബാലന്‍സ് കിറുകൃത്യം; കൈകള്‍ തറയില്‍ കുത്തി താരപുത്രിയുടെ അഭ്യാസം; ചിത്രം വൈറല്‍

സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന് ആരാധകര്‍ ഏറെയാണ്. തന്റെ ആരാധകര്‍ക്കായി ഫിറ്റ്‌നസ് വിഡിയോകളും ചിത്രങ്ങളുമെല്ലാം താരപുത്രി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇറയുടെ പുതിയ ഫിറ്റ്‌നസ് ചിത്രമാണ്.

കൈകള്‍ നിലത്തു കുത്തി നിവര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മലയും പുഴയും പച്ചപ്പും നിറഞ്ഞ മനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രം. ഹാന്‍ഡ് സ്റ്റാന്റില്‍ താന്‍ പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ഇറ വ്യക്തമാക്കുന്നത്. ഒരു ഫോട്ടോ എടുക്കുന്നതുവരെ തനിക്ക് ഇങ്ങനെ നില്‍ക്കാനാവുമെന്നും അടിക്കുറിപ്പായി താരം കുറിക്കുന്നു.

ജിമ്മില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ താരപുത്രി പങ്കുവെക്കാറുണ്ട്. റിങ്ങില്‍ തലകീഴായി തൂങ്ങി കിടന്നുകൊണ്ടുള്ള ട്രെയിനിങ്ങും ആരാധക ശ്രദ്ധ നേടിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com