കറണ്ട് ബിൽ 14,000 ത്തിൽ നിന്ന് 100 രൂപയിലേക്ക്; സോളാർ 'അത്ഭുത'ത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കർ

സോളാറിലേക്ക് മാറാൻ ആവശ്യപ്പെട്ടുകൊണ്ട് രഞ്ജിത്ത് തന്നെയാണ് തന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ചത്
കറണ്ട് ബിൽ 14,000 ത്തിൽ നിന്ന് 100 രൂപയിലേക്ക്; സോളാർ 'അത്ഭുത'ത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കർ

സോളാർ വൈദ്യുതിയിലേക്ക് മാറിയതിന് ശേഷം കറണ്ട് ബില്ലിലുണ്ടായ വ്യത്യാസം തുറന്നു കാണിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ഇത്തവണ 100 രൂപയാണ് താരത്തിന് വൈദ്യുതി ബിൽ വന്നത്. സോളാറിലേക്ക് മാറാൻ ആവശ്യപ്പെട്ടുകൊണ്ട് രഞ്ജിത്ത് തന്നെയാണ് തന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ചത്.

‘സോളറിലേക്ക് മാറിയതിനു ശേഷമുള്ള ആദ്യ ബിൽ. പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ’ ബില്ലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറച്ചു. സോളാർ വൈദ്യുതിയിലേക്ക് മാറിയതോടെ ഇലക്ട്രിസിറ്റി ബില്ലിൻ വലിയ ലാഭമാണ് രഞ്ജിത്ത് ഉണ്ടാക്കിയത്.  പതിനാലായിരം രൂപയോളമാണ് കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി ബില്ലായി സംവിധായകന് ലഭിച്ചുകൊണ്ടിരുന്നത്.

ഒരു പരീക്ഷണമെന്നപോലെ സോളാർ വച്ചു നോക്കിയതാണെന്നും ഇത് ഇത്രയും വിജയമാകുമെന്ന് കരുതിയില്ലെന്നും രഞ്ജിത് പറയുന്നു. നിരവധി പേരാണ് രഞ്ജിത്തിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. കൂടാതെ സോളാർ വൈദ്യുതിയെക്കുറിച്ചുള്ള  വിശദവിവരങ്ങൾ തിരക്കിയും പോസ്റ്റിനു താഴെ കമന്റുകൾ വരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com