വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക സുപ്രീംകോടതിയിൽ; പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നതെന്ന് സംവിധായകൻ

'ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുകയാണ്'
വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക സുപ്രീംകോടതിയിൽ; പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നതെന്ന് സംവിധായകൻ

സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണൽ വിധിയെ ചോദ്യം ചെയ്താണ് ഹർജി. വിനയന്റെ വിലക്ക് നീക്കുകയും താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്കും പിഴചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് നീക്കം.  

2017ൽ വിനയൻ നൽകിയ ഹർജിയിന്മേൽ താരസംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു. നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണൽ ഈ ഉത്തരവ് ശരിവച്ചിരുന്നു.

അതിനിടെ സംഘടനയുടെ നടപടിത്തെതിരെ രൂക്ഷ വിമർശനവുമായി വിനയൻ രം​ഗത്തെത്തി.  ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുകയാണ്. തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  കൊവിഡ് കാലത്ത് ഇത്തരം പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നതാണെന്നും വിനയൻ കൂട്ടിച്ചേർത്തു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ  തനിക്കെതിരെ നടപടി എടുക്കാൻ അമ്മ സംഘടനയിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ആരോപിച്ചു. താൻ ഈ നടപടിയെ തമാശയായി കാണുന്നുവെന്നും വിനയൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com