ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് പത്മരാജനെ അല്ല! അമ്പരപ്പിച്ച് യുവനടൻ; വൈറൽ

ഞാൻ ​ഗന്ധർവ്വൻ എന്ന അടിക്കുറിപ്പിൽ താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്
ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് പത്മരാജനെ അല്ല! അമ്പരപ്പിച്ച് യുവനടൻ; വൈറൽ

ചിത്രം കണ്ടാൽ മലയാളികളുടെ ഇഷ്ട സംവിധായകൻ പത്മരാജൻ അല്ലെന്ന് ആരെങ്കിലും പറയുമോ? എന്നാൽ ഇത് പത്മരാജൻ അല്ല. യുവതാരം സിജു വിൽസനാണ് പത്മരാജൻ സ്റ്റൈലിൽ എത്തി ആരാധകരെ അമ്പരപ്പിക്കുന്നത്. ഞാൻ ​ഗന്ധർവ്വൻ എന്ന അടിക്കുറിപ്പിൽ താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്.

കട്ടത്താടിയും മീശയുമായി ആർദ്രമായ കണ്ണുകളോടെ ഇരിക്കുന്ന സിജു വിൽസനാണ് ചിത്രത്തിൽ. ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. പത്മരാജന്റെ അപൂർവ ചിത്രം പങ്കുവെച്ചതാണെന്നാണ് ആദ്യം കരുതിയത് എന്നാണ് ആരാധകരുടെ കമന്റുകൾ.

പ്രിയ സംവിധായകന്റെ ജീവിതം സിനിമയാകുമെങ്കിൽ അതിൽ സിജു അഭിനയിക്കണമെന്നും ആരാധകർ പറയുന്നുണ്ട്. കണ്ണുകള്‍ യഥാര്‍ത്ഥത്തില്‍ പത്മരാജന്റേതുപോലെ തന്നെയുണ്ടെന്നും ആരാധകര്‍ കുറിക്കുന്നു. സിനിമാതാരങ്ങളും സിജുവിന്റെ പത്മരാജന്‍ ഭാവം കണ്ട് ഞെട്ടി. ഞാന്‍ എന്താണ് കാണുന്നത് എന്നായിരുന്നു നടന്‍ അശ്വിന്‍ കുമാറിന്റെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com