'അഞ്ചു വർഷങ്ങൾ, എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം!'; ആർ എസ് വിമൽ 

പാതിവഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീനെന്നും സംവിധായകൻ ഓർക്കുന്നു
'അഞ്ചു വർഷങ്ങൾ, എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം!'; ആർ എസ് വിമൽ 

‘എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമ തിയറ്ററുകളിലെത്തി അഞ്ചു വർഷം വർഷം പിന്നിടുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആർ.എസ് വിമൽ. മൊയ്തീനായിരുന്നു തന്റെ അജ്ഞാതനായ ആ ദൈവമെന്നാണ് വിമലിന്റെ വാക്കുകൾ. പാതിവഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീനെന്നും സംവിധായകൻ ഓർക്കുന്നു. 

"അഞ്ച് വർഷങ്ങൾ… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കിൽ പാതി വഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓർക്കുന്ന എല്ലാവർക്കും നന്ദി”, വിമൽ കുറിച്ചതിങ്ങനെ.

പൃഥ്വിരാജും പാർവതിയുമാണ് മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം പറഞ്ഞ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. 2015 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ  മികച്ച നടിക്കുള്ള  പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി. എം ജയചന്ദ്രന് ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും സിനിമ നേടിക്കൊടുത്തു. ടൊവിനോ തോമസ്, ബാല, സായ്കുമാർ, ലെന, സുരഭി ലക്ഷ്മി, സുധീർ കരമന, തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com