കുഞ്ചാക്കോ ബോബനും നിമിഷയും ജോജുവും; ചാർലിക്ക് ശേഷം നായാട്ടുമായി മാർട്ടിൻ പ്രക്കാട്; ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലമുകളിലൂടെ നടന്നുപോകുന്ന ചാക്കോച്ചനും നിമിഷയും ജോജുവും ആണ് പോസ്റ്ററിൽ
കുഞ്ചാക്കോ ബോബനും നിമിഷയും ജോജുവും; ചാർലിക്ക് ശേഷം നായാട്ടുമായി മാർട്ടിൻ പ്രക്കാട്; ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൂപ്പർഹിറ്റ് ചിത്രം ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.  ‘നായാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മലമുകളിലൂടെ നടന്നുപോകുന്ന ചാക്കോച്ചനും നിമിഷയും ജോജുവും ആണ് പോസ്റ്ററിൽ. 

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് രചന നിർവഹിക്കുന്നത്. അനിൽ നെടുമങ്ങാട്, യമ,  കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഷൈജു ഖാലിദ‌ാണ് ഛായാ​ഗ്രഹണം. സംവിധായകൻ രഞ്ജിത്, പിഎം ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം.

കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി സിനിമയ്ക്ക് ഇനി പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം അവസാനം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുനരാരംഭിക്കും. 
ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com