കരീന കപൂറിന് 40 വയസ്; കുടുംബത്തിനൊപ്പം ആഘോഷമാക്കി താരം; ചിത്രങ്ങള്‍

ബര്‍ത്ത്‌ഡേ സെലിബ്രേഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
കരീന കപൂറിന് 40 വയസ്; കുടുംബത്തിനൊപ്പം ആഘോഷമാക്കി താരം; ചിത്രങ്ങള്‍

40ാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് സുന്ദരി കരീന കപൂര്‍. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ബര്‍ത്ത്‌ഡേ സെലിബ്രേഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍, സഹോദരി കരിസ്മ കപൂര്‍, മാതാപിതാക്കളായ ബബിത, രണ്‍ധീര്‍ കപൂര്‍ മറ്റ് അടുത്ത കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ബര്‍ത്ത്‌ഡേ ഗേളിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KK (@therealkarismakapoor) on

40 പിറന്നാളിന് സ്‌പെഷ്യല്‍ കേക്കാണ് താരത്തിനായി ഒരുക്കിയിരുന്നത്. ചുവന്ന വേഷം ധരിച്ച കരീനയുടെ രൂപമുള്ളതായിരുന്നു കേക്ക്. ഫാബുലസ് അറ്റ് 40 എന്നും കേക്കില്‍ എഴുതിയിരുന്നു. പേല്‍ ഗ്രീന്‍ ഫ്‌ളോറല്‍ പ്രിന്റഡ് ടോപ്പ് ധരിച്ച് വളരെ സിംപിള്‍ ലുക്കിലാണ് കരീന എത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kareena Kapoor Khan (@therealkareenakapoor) on

40ാം വയസിനെ വളരെ മനോഹരമായാണ് കരീന വെല്‍ക്കം ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച പിറന്നാള്‍ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കരീന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com