'31', ജെയിംസായി ഓം തിരുവോത്ത്; പാർവതിയുടെ സഹോദരൻ ഒരുക്കിയ ഹ്രസ്വചിത്രം

ത്രില്ലർ രീതിയിൽ ഒരുക്കിയിട്ടുള്ള ചിത്രം അവസാനം വരെ സസ്പെൻസ് നിലനിൽത്തിയാണ് മുന്നേറുന്നത്
'31', ജെയിംസായി ഓം തിരുവോത്ത്; പാർവതിയുടെ സഹോദരൻ ഒരുക്കിയ ഹ്രസ്വചിത്രം

ടി പാർവതി തിരുവോത്തിന്റെ സഹോദരൻ ഓം തിരുവോത്ത് സംവിധാനം ചെയ്ത 31എന്ന ഹ്രസ്വചിത്രം യൂട്യൂബിലെത്തി. ത്രില്ലർ രീതിയിൽ ഒരുക്കിയിട്ടുള്ള ചിത്രം അവസാനം വരെ സസ്പെൻസ് നിലനിൽത്തിയാണ് മുന്നേറുന്നത്. 

ഒന്നിച്ച താമസിക്കുന്ന നാല് ചെറുപ്പക്കാരിൽ ഒരാളാണ് ഓം അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം. സ്വപ്നം കണ്ടുണരുന്ന ജെയിംസ് ആകെ അസ്വസ്ഥനായാണ് കാണപ്പെടുന്നത്. തുടർന്ന് താൻ കണ്ടത് സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്ന സംഭവമാണോ എന്ന ചിന്ത അയാളെ അലട്ടുന്നു. അസ്വസ്ഥനായ ജെയിംസിന്റെ പിന്നീടുള്ള തീരുമാനവും അതുണ്ടാക്കുന്ന മാറ്റവുമാണ് 31ന്റെ ക്ലൈമാക്സ്.  

ബിയോൺ ടോം, സാറാ, ദീപക് തോമസ്, അരുൺ കുമാർ, കെൻസ്, ദിലീപ് ജോസ് എന്നിവരാണ് 31ലെ മറ്റ് അഭിനേതാക്കൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com