പിറന്നാൾ കേക്കിലെ സൺഡ്രോപ് പഴം വീട്ടുമുറ്റത്ത് വിളവെടുത്ത് മമ്മൂക്ക, ചിത്രങ്ങൾ 

ലോക്ക്ഡൗൺ കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞ താരത്തിനായി മകൾ സുറുമിയുടെ ആശയമായിരുന്നു ഇത്തരത്തിലൊരു പിറന്നാൾ കേക്ക്
പിറന്നാൾ കേക്കിലെ സൺഡ്രോപ് പഴം വീട്ടുമുറ്റത്ത് വിളവെടുത്ത് മമ്മൂക്ക, ചിത്രങ്ങൾ 

ടൻ മമ്മൂട്ടിയുടെ 69-ാം ജന്മദിനം ആവേശത്തോടെയാണ് ആരാധകർ കൊണ്ടാടിയത്. കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മധുരം എല്ലാവർക്കുമായി പങ്കുവയ്ക്കണമെന്നായിരുന്നു തന്റെ ആ​ഗ്രഹം എന്നാണ് മമ്മൂക്ക പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

മമ്മൂക്കയുടെ കേക്ക് കണ്ടതിൽ പിന്നെയാണ് സൺഡ്രോപ് പഴം മലയാളികൾക്കിടയിൽ ഹിറ്റായത്. താരത്തിന്റെ കേക്കിൽ അലങ്കാരമായി ഉപയോ​ഗിച്ചിരുന്നത് ഈ പഴത്തിന്റെ മാതൃകകളാണ്.  ലോക്ക്ഡൗൺ കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞ താരത്തിനായി മകൾ സുറുമിയുടെ ആശയമായിരുന്നു ഇത്തരത്തിലൊരു പിറന്നാൾ കേക്ക്.

ഇപ്പോഴിതാ സൺഡ്രോപ് പഴം വിളവെടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. 

കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തന്നെ തുടരുകയാണ് മമ്മൂട്ടി. ഇതിനിടയിൽ ഒരിക്കൽ പോലും വാപ്പിച്ചി വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് നടൻ ദുൽഖർ സൽമാൻ പറയുകയുണ്ടായി. 200 ദിവസത്തോളമായി മമ്മൂക്ക വീട്ടിൽ തന്നെയാണ് എല്ലാ ദിവസവും ചിലവിട്ടതെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളും പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Harvesting Sun Drops ! #sundrop #fruittrees #lockdowngardening

A post shared by Mammootty (@mammootty) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com