നവവധുവായി അണിഞ്ഞൊരുങ്ങി ജാൻവി; മനീഷ് മൽഹോത്രയുടെ പുത്തൻ ബ്രൈഡൽ ലുക്കിൽ അതിമനോഹരി; ചിത്രങ്ങൾ

വിഖ്യാത ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഏറ്റവും പുതിയ ബ്രൈഡല്‍ വസ്ത്രമണിഞ്ഞ് ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം
നവവധുവായി അണിഞ്ഞൊരുങ്ങി ജാൻവി; മനീഷ് മൽഹോത്രയുടെ പുത്തൻ ബ്രൈഡൽ ലുക്കിൽ അതിമനോഹരി; ചിത്രങ്ങൾ

​ഗുഞ്ചൻ സക്സേനയിലെ മികച്ച പ്രകടനത്തിലൂടെ ബോളിവുഡിലെ മുൻനിര താരമായി മാറിയിരിക്കുകയാണ് ജാൻവി കപൂർ. സ്റ്റൈലിഷ് ലുക്കിലൂടെയും താരം കയ്യടി നേടാറുണ്ട്. ഇപ്പോൾ ആരാധകരുടെ മനസു കീഴടക്കുന്നത് താരത്തിന്റെ ബ്രൈഡൽ ലുക്കാണ്. വിഖ്യാത ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഏറ്റവും പുതിയ ബ്രൈഡല്‍ വസ്ത്രമണിഞ്ഞ് ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം. 

ജാൻവി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഓണ്‍ലൈനായി നടന്ന ഫാഷന്‍ മേളയില്‍ മണവാട്ടിയുടെ വേഷം അണിഞ്ഞാണ് താരം പങ്കെടുത്താണ്. മനീഷ് മൽഹോത്രയുടെ പുതിയ കളക്ഷന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കുറിച്ച താരം താൻ വളരെ അധികം എൻജോയ് ചെയ്തെന്നും പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor) on

'സീ ഗ്രീന്‍' നിറവും ഗോള്‍ഡന്‍ നിറവും മിക്‌സ് ചെയ്ത കോമ്പിനേഷനിലായിരുന്നു ബ്രൈഡല്‍ വസ്ത്രം. ഹെവി വര്‍ക്കോട് കൂടിയ ജാക്കറ്റിനൊപ്പം അതിനോട് കിട പിടിക്കുന്ന തരത്തിലുള്ള ലോംഗ് ബോട്ടവുമാണ് താരം അണിഞ്ഞിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ തരത്തിലുള്ള ഹെവി ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ബ്രൈഡൽ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com