'അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ നിഴലില്‍ കാലങ്ങളോളം ഞാന്‍ ജീവിച്ചു'; തൊണ്ടയിടറി കമല്‍ഹാസന്‍; വിഡിയോ 

തന്റെ പ്രിയപ്പെട്ട അണ്ണന് യാത്രാമൊഴി നേര്‍ന്നുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തുന്നത്
'അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ നിഴലില്‍ കാലങ്ങളോളം ഞാന്‍ ജീവിച്ചു'; തൊണ്ടയിടറി കമല്‍ഹാസന്‍; വിഡിയോ 

ല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് സംഗീത ഇതിഹാസം എസ്പി ബാലസുബ്രഹ്മണ്യം ലോകത്തോട് വിടപറഞ്ഞത്. സിനിമ, സംഗീത മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് എസ്പിബി. നടന്‍ കമല്‍ഹാസനുമായും വര്‍ഷങ്ങളായുള്ള സൗഹൃദമാണ് അദ്ദേഹം സൂക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ എസ്പിബിയെ ആശുപത്രിയില്‍ എത്തി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മരണവാര്‍ത്തയാണ് കമല്‍ഹാസനെ തേടിയെത്തിയത്. തന്റെ പ്രിയപ്പെട്ട അണ്ണന് യാത്രാമൊഴി നേര്‍ന്നുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തുന്നത്. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശബ്ദസന്ദേശത്തിലൂടെയായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ഒരു മിനിറ്റോളം വരുന്ന വിഡിയോയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മിന്നിമറിയുന്നുണ്ട്. വളരെ കുറച്ചു കലാകാരന്മാര്‍ക്ക് മാത്രമേ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരുടെ കഴിവ് അംഗീകരിക്കപ്പെടുകയൊള്ളു. എസ്പി ബാലസുബ്രഹ്മണ്യം അത്തരത്തില്‍ ഒരാളാണ്. ജേഷ്ഠതുല്യനായി ഞാന്‍ കരുതുന്ന എസ് പി ബി അവര്‍കളുടെ ശബ്ദത്തിന്റെ നിഴലില്‍ കാലങ്ങളായി ജീവിക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. വിവിധ ഭാഷകളിലെ നാല ജനറേഷന്‍ നായകന്മാരുടെ ശബ്ദമാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എഴുതലമുറകള്‍ക്കപ്പുറവും അദ്ദേഹത്തിന്റെ യശസ്സ് നിലനില്‍ക്കുക തന്നെ ചെയ്യും- ഇടറുന്ന ശബ്ദത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു. 

ഇന്ന് ഉച്ചയ്ക്കാണ് എസ്പിബി വിടപറഞ്ഞത്. ഒരു മാസത്തിലേറെയായി  ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇടക്ക് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന് കാര്യമായ തകരാറു സംഭവിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യ സ്ഥിതി മോശമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ മറികടന്ന് അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രാര്‍ത്ഥനകള്‍ വിഫലമാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com