'നിറകണ്ണുകളോടെ വിട, എന്റെ പ്രിയപ്പെട്ട ബാലു'; സുഹൃത്തിന്റെ വിയോ​ഗത്തിൽ ശ്രീകുമാരൻ തമ്പി

മദ്രാസ് ഐഐടിയിൽ ശ്രീകുമാരൻ തമ്പിയുടെ ജൂനിയറായാണ് എസ്പിബി പഠിച്ചത്
'നിറകണ്ണുകളോടെ വിട, എന്റെ പ്രിയപ്പെട്ട ബാലു'; സുഹൃത്തിന്റെ വിയോ​ഗത്തിൽ ശ്രീകുമാരൻ തമ്പി

സിനിമയിലൂടെയല്ല എസ്പി ബാലസുബ്രഹ്മണ്യനും ശ്രീകുമാരൻ തമ്പിയുടെ സുഹൃത്തുക്കളാകുന്നത്. അതിനേക്കാളേറെ മുൻപ് ഇരുവരും എൻജിനീയറിങ് കോളജിൽ ഒന്നിച്ചു പഠിച്ചിട്ടുണ്ട്. സിനിമയിൽ വന്നതിന് ശേഷവും ഇരുവരും തമ്മിൽ മികച്ച ബന്ധം സൂക്ഷിച്ചിരുന്നു. തന്റെ പ്രിയ സ്നേഹിതന് നിറ കണ്ണുകളോടെ വിടചൊല്ലുകയാണ് ശ്രീകുമാരൻ തമ്പി. 

ഇരുവരും ഒന്നിച്ച ശുദ്ധികലശം എന്ന ചിത്രത്തിലെ ഓർമ്മകളിൽ ഒരു സന്ധ്യ തൻ ദീപം കൊളുത്തിയാരോ... എന്ന ​ഗാനത്തിനൊപ്പമാണ് അദ്ദേഹം അന്ത്യാജ്ഞലി അർപ്പിച്ചത്.ഓർമ്മകളിൽ ഒരു സന്ധ്യ തൻ ദീപം കൊളുത്തിയാരോ....അതു നീയായിരുന്നോ.....?    നിറകണ്ണുകളോടെ വിട, പ്രിയപ്പെട്ട ബാലു  !- ശ്രീകുമാരൻ തമ്പി കുറിച്ചു. 

നേരത്തെ എസ്പിബിയുടെ നില അതീവ ​ഗുരുതരമാണെന്ന വാർത്തകൾ വന്നതിന് ശേഷം അദ്ദേഹത്തിന്റെ ജീവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി കുറിപ്പ് പങ്കുവെച്ചിരുന്നു. മലയാളത്തിൽ 120 ഓളം ഗാനങ്ങളാണ് എസ്.പി ബാലസുബ്രഹ്മണ്യം പാടിയത്. അവയിൽ ഏറെയും എഴുതിയത് ശ്രീകുമാരൻ തമ്പിയായിരുന്നു. മദ്രാസ് ഐഐടിയിൽ ശ്രീകുമാരൻ തമ്പിയുടെ ജൂനിയറായാണ് എസ്പിബി പഠിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com