'എസ്പിബിയെ പാടാൻ വിളിക്കേണ്ടായിരുന്നു എന്നു ചിന്തിച്ചു, അവസാനം തെറ്റ് ഏറ്റുപറഞ്ഞു ആ കാൽക്കൽ വീണു നമസ്കരിച്ചു'

ശിക്കാർ എന്ന സിനിമയിലെ 'പ്രതിഘടിന്സു' എന്ന തെലുങ്ക് ഗാനത്തിലൂടെയാണ് എസ്പിബിക്കൊപ്പം ആദ്യമായി വർക്ക് ചെയ്യാൻ ജയചന്ദ്രന് സാധിച്ചത്
'എസ്പിബിയെ പാടാൻ വിളിക്കേണ്ടായിരുന്നു എന്നു ചിന്തിച്ചു, അവസാനം തെറ്റ് ഏറ്റുപറഞ്ഞു ആ കാൽക്കൽ വീണു നമസ്കരിച്ചു'

സ്പി ബാലസുബ്രഹ്മണ്യനൊമൊപ്പമുള്ള തന്റെ ആദ്യ റെക്കോഡിങ് അനുഭവം പങ്കുവെച്ച് എം ജയചന്ദ്രൻ. ശിക്കാർ എന്ന സിനിമയിലെ 'പ്രതിഘടിന്സു' എന്ന തെലുങ്ക് ഗാനത്തിലൂടെയാണ് എസ്പിബിക്കൊപ്പം ആദ്യമായി വർക്ക് ചെയ്യാൻ ജയചന്ദ്രന് സാധിച്ചത്. റെക്കോഡിങ്ങിന്റെ തലേ ദിവസം എസ്പിബി സാറിന് പാട്ട് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് തന്റെ ഉള്ളിൽ അനാവശ്യ ഈ​ഗോ പടർത്തിയെന്നാണ് ഫേയ്സ്ബുക്കിൽ അദ്ദേഹം കുറിച്ചത്. എന്നാൽ സ്റ്റുഡിയോയിൽ എത്തി എസ്പിബിയുടെ വാക്കുകൾ കേട്ട് തന്റെ തെറ്റ് ഏറ്റു പറഞ്ഞ് കാൽക്കൽ നമസ്കരിച്ചു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. 

എം ജയചന്ദ്രന്റെ കുറിപ്പ് വായിക്കാം

ശിക്കാർ എന്ന സിനിമയിലെ 'പ്രതിഘടിന്സു' എന്ന തെലുഗു ഗാനം spb സർ പാടണം എന്നു ഞാൻ ആഗ്രഹിച്ചു. എന്റെ orchestra manager വിൻസെന്റ് ചേട്ടൻ അദ്ദേഹത്തിന്റെ assistant നോട് സംസാരിച്ചു. പാട്ടു റെക്കോർഡ് ചെയ്യാൻ ചെന്നൈയിലെ മ്യൂസിക് ലോഞ്ച് സ്റ്റുഡിയോയിൽ രണ്ടു ദിവസത്തിനകത്തു spb സർ എത്തും എന്നു ഉറപ്പു കിട്ടി. ആദ്യമായ് അദ്ദേഹത്തിന്റെ കൂടെ work ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ. അടുത്ത ദിവസമായപ്പോൾ വിൻസെന്റ് ചേട്ടൻ എന്നെ വിളിച്ചിട്ടു പറഞ്ഞു -"കുട്ടാ ,spb സാറിന് പാട്ട് കേൾക്കണം, ഉടൻ അത് അയച്ചു കൊടുക്കണം" എന്തിനാണ് അദ്ദേഹം എന്റെ പാട്ട് evaluate ചെയ്യുന്നത് എന്ന തോന്നൽ വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടേയിരുന്നു. ഇദ്ദേഹത്തെ പാടാൻ വിളിക്കേണ്ടായിരുന്നു എന്നൊക്കെ ചിന്തിച്ചു അനാവശ്യമായ ego എന്നിൽ പടർന്നു കയറി .

അടുത്ത ദിവസം അദ്ദേഹം കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയിൽ എത്തി. സ്വയം കുനിഞ്ഞു തന്റെ ചെരുപ്പുകൾ കൈകൊണ്ടെടുത്തു shoe rackലെ ഇടത്തിൽ കൃത്യമായി വച്ചു. എന്നിട്ടു എന്റെ തോളിൽ തട്ടീട്ടു പറഞ്ഞു “It’s a very nice song and i loved the orchestration”. സ്റ്റുഡിയോയുടെ അകത്തേക്ക് കടന്നപ്പോഴേക്കും അദ്ദേഹം പറഞ്ഞു -"ക്ഷമിക്കണം, ഞാൻ ഇന്നലെ പാട്ടൊന്നു കേൾക്കണം എന്നു പറഞ്ഞിരുന്നു. അതിന്റെ കാരണം എനിക്ക് താങ്കളുടെ കോമ്പോസിഷനോട് നീതി പുലർത്താൻ സാധിക്കുമോ എന്നറിയാനാണ്. spb എന്ന ഗായകന് ഒരുപാട് ലിമിറ്റേഷൻസ് ഉണ്ട് . So I didnt want your composition to suffer due to my limitations. പാട്ട് കേട്ടപ്പോൾ സമാധാനമായി. എനിക്കു നന്നായി പാടാൻ പറ്റും എന്നു കരുതുന്നു. ഇന്നലെ അർദ്ധരാത്രി വരെ concert ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം പാട്ട് ശ്രദ്ധാപൂർവം പഠിച്ചു. So I feel i am thorough with the song & will not take much of your precious time”.
ഇതു കേട്ടപ്പോഴേക്കും, അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ വെറുമൊരു zero ആണെന്ന് എനിക്ക് മനസ്സിലായി. എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാൽക്കൽ വീണു നമസ്കരിച്ചു. ഒരു സംഗീതജ്ഞന് ഒരിക്കലും ego പാടില്ല എന്നു അദ്ദേഹം എന്നെ പഠിപ്പിച്ചു .

ഒരു പത്രപ്രവർത്തകൻ spb സാറിനോട് ചോദിച്ചു - "താങ്കൾ നാല്പത്തിനായിരത്തിൽ പരം പാട്ടുകൾ പല ഭാഷകളിൽ പാടിയിട്ടുണ്ടല്ലോ, അത് ഒരു മഹാത്ഭുതമല്ലേ ?" അദ്ദേഹം ഉത്തരം നൽകി -"ഞാൻ ഒരൊറ്റ ഭാഷയിലേ പാടിയിട്ടുള്ളു & that language is music”. spb സർ !! അങ്ങയുടെ പാട്ടുകൾ ഞങ്ങളുടെ ഹൃദയങ്ങൾ ഏറ്റു പാടിക്കൊണ്ടേയിരിക്കും... അങ്ങേയ്ക്ക് മരണമില്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com