'ഈ യാത്ര മനോഹരമാണ്', ​ഗർഭകാലം ആഘോഷമാക്കി പേളി; നിറവയർ ഫോട്ടോഷൂട്ട്  

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും
'ഈ യാത്ര മനോഹരമാണ്', ​ഗർഭകാലം ആഘോഷമാക്കി പേളി; നിറവയർ ഫോട്ടോഷൂട്ട്  

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. അടുത്തിടെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. ഇപ്പോഴിതാ ഗർഭകാല ഫോട്ടോഷൂട്ടിലെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പേളി. 

മുന്നോട്ടുള്ള ഈ യാത്ര മനോഹരമാണ് എന്ന അടിക്കുറിപ്പോടെയാണ് ഏറ്റവും പുതിയ ചിത്രം പേളി പങ്കുവച്ചിരിക്കുന്നത്. 'പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വർഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു.'-എന്ന വാക്കുകൾ കുറിച്ചാണ് ​ഗർഭിണിയാണെന്ന സന്തോഷം പേളി ആരാധകരെ അറിയിച്ചത്. 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com