സിനിമയല്ല ഇത് റിയൽ, നടി വഫ ഖദീജ റഹ്മാൻ ഇനി അഭിഭാഷക; ചിത്രങ്ങൾ പങ്കുവച്ച് താരം 

പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലൂടെ തിളങ്ങിയ നടിയാണ് വഫ
സിനിമയല്ല ഇത് റിയൽ, നടി വഫ ഖദീജ റഹ്മാൻ ഇനി അഭിഭാഷക; ചിത്രങ്ങൾ പങ്കുവച്ച് താരം 

ഭിഭാഷകയായി എൻറോൾ ചെയ്ത സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി  വഫ ഖദീജ റഹ്മാൻ. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലൂടെ തിളങ്ങിയ നടിയാണ് വഫ. ‘ഈ ദിവസത്തിനായി താൻ ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല’– ചിത്രങ്ങൾക്കൊപ്പം വഫ കുറിച്ചു. 

വക്കീൽ വേഷത്തിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ ,എൽഎൽബി ബിരുദം നേടിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Adv. Wafa Khatheeja Rahman. #enrolled #advocate #lawyer

A post shared by Wafa Khatheeja Rahman (@wafakhatheeja) on

ദക്ഷിണ കർണ്ണാടകയിലെ ബ്യാരി വിഭാഗത്തിൽപെട്ട  വഫ, അബ്ദുൾ ഖാദർ, ഷാഹിദ ദമ്പതികളുടെ മകളാണ്. ബ്യാരി സാഹിത്യ അക്കാദമി മുൻ പ്രസിഡൻറും അറിയപ്പെടുന്ന അഭിഭാഷകനുമായ എം.ബി. അബ്ദുൾ റഹ്മാൻറെ പേരക്കുട്ടി കൂടിയാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com