അജിത് വരാത്തതാണോ ഇപ്പോൾ മുഖ്യം? ദുഃഖമുണ്ടെങ്കിൽ അദ്ദേ​ഹം വീട്ടിലിരുന്ന് ദുഃഖിക്കുന്നുണ്ടാകും: പ്രതികരിച്ച് ചരൺ, വിഡിയോ

അജിതിന്റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണെന്നായിരുന്നു ചരണിന്റെ പ്രതികരണം
അജിത് വരാത്തതാണോ ഇപ്പോൾ മുഖ്യം? ദുഃഖമുണ്ടെങ്കിൽ അദ്ദേ​ഹം വീട്ടിലിരുന്ന് ദുഃഖിക്കുന്നുണ്ടാകും: പ്രതികരിച്ച് ചരൺ, വിഡിയോ

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ നടൻ അജിത് പങ്കെടുക്കാത്തതിനെതിരെ ഉയരുന്ന വിമർശനങ്ങളോടു പ്രതികരിച്ച് എസ്പിബിയുടെ മകനും ഗായകനുമായ എസ് പി ചരൺ. അജിത് തന്റെ നല്ല സുഹൃത്താണെന്ന് പറഞ്ഞ ചരൺ അദ്ദേഹം മൃതദേഹം കാണാനെത്താതിരുന്നത് എന്തിനാണ് ഇപ്പോൾ വിഷയമാക്കുന്നത് എന്നാണ് ചോദിച്ചത്. അജിതിന്റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണെന്നായിരുന്നു റൂമറുകളോടുള്ള ചരണിന്റെ പ്രതികരണം. 

അച്ഛനെ നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്ന് കരകയറാൻ തനിക്കും കുടുംബത്തിനും സമയം വേണമെന്നും ദയവായി അതിന് അനുവദിക്കണമെന്നും വിവാദങ്ങളോട് പ്രതികരിക്കവെ ചരൺ പറഞ്ഞു. അജിത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 

"ഈ ചോദ്യങ്ങൾക്ക് ഞാൻ എന്തിനു മറുപടി പറയണം. അച്ഛന്റെ മരണത്തിൽ അജിതിന് ദു:ഖമുണ്ടെങ്കിൽ അദ്ദേ​ഹം വീട്ടിലിരുന്ന് ദു:ഖിക്കുന്നുണ്ടാകും. അദ്ദേ​ഹം നേരിട്ട് വന്നോ ഇല്ലയോ എന്നത് എങ്ങനെയാണ് ഇവിടെ വിഷയമാകുന്നത്. അജിത് എന്റെ നല്ല സുഹൃത്താണ്. എന്റെ അച്ഛനും അദ്ദേഹം പ്രിയപ്പെട്ടവനാണ്. അജിത് എന്നോട് സംസാരിച്ചോ ഇല്ലയോ എന്നത് എങ്ങനെയാണ് വിഷയമാവുന്നത്. അജിതിന്റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണ് നിങ്ങൾക്ക്. അതാണോ ഇപ്പോൾ മുഖ്യം. എവിടുന്നാണ് ഈ റൂമറുകൾ ഉണ്ടാകുന്നത്. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. ലോകത്തിന് എസ്പിബിയെ നഷ്ടമായി. എല്ലാവരും ദുഃഖത്തിലാണ്. ആ ദു:ഖത്തിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് സമയം ആവശ്യമാണ്. ദയവായി അതിന് അനുവദിക്കണം", ചരൺ‌ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com