അനുമതി ലഭിച്ചാലും തീയേറ്ററുകള്‍ തുറക്കില്ല; ഫിലിം ചേംബര്‍

ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍.
അനുമതി ലഭിച്ചാലും തീയേറ്ററുകള്‍ തുറക്കില്ല; ഫിലിം ചേംബര്‍


കൊച്ചി: ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ തീരുമാനം. 

ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും.

കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ബിസിനസ് ടു ബിസിനസ് എക്സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ ആള്‍ക്കൂട്ടങ്ങള്‍ക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു. അടച്ചിട്ട മുറിയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com