കുട്ടിത്താരമായി എത്തി ആരാധകരുടെ മനംകവർന്ന താരമാണ് മാളിക മേനോൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ പോസ്റ്റിന് താഴെ വന്ന അശ്ലീല കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് പറഞ്ഞായിരുന്നു സൈബര്‍ ആങ്ങള ഉപദേശവുമായി എത്തിയത്.
‘തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ… തുണിയുരിഞ്ഞാല്‍ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകള്‍ ഉണ്ടാവും. പക്ഷേ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികള്‍ വളര്‍ന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തില്‍ ഇതെല്ലാം ആഭാസമല്ലേ?” എന്നായിരുന്നു കമന്റ്.
‘മറ്റുള്ളവരുടെ കാര്യം ഞാന്‍ അന്വേഷിക്കാന്‍ പോകാറില്ല. എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാന്‍.’ എന്നാണ് താരം മറുപടിയായി കുറിച്ചത്. ദിവസങ്ങൾക്ക് മുൻപ് നടി സനൂഷയ്ക്ക് നേരെയും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണമുണ്ടായി. താരത്തിന്റെ പുതിയ സ്റ്റൈലിഷ് മേക്കോവറാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയാണ് സനൂഷ നൽകിയത്.
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് മാളവികയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. നിദ്രയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് മാളവിക. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച സിനിമകളിൽ അഭിനയിച്ചു. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക