നടി ഹരിത പറക്കോട് വിവാഹിതയായി; ചിത്രങ്ങൾ

ഭരത് ​ഗം​ഗാധരനാണ് വരൻ
ഹരിതയും ഭരതും വിവാഹവേളയിൽ/ ഇൻസ്റ്റ​ഗ്രാം
ഹരിതയും ഭരതും വിവാഹവേളയിൽ/ ഇൻസ്റ്റ​ഗ്രാം

വെബ്സീരീസുകളിലൂടെ ആരാധകരുടെ മനം കീഴടക്കിയ നടി ഹരിത പറക്കോട് വിവാ​ഹിതയായി. ഭരത് ​ഗം​ഗാധരനാണ് വരൻ. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഹരിത തന്നെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. 

2014ൽ റിലീസ് ചെയ്ത ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും വെബ്സീരീസുകളിലും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് ഹരിത പ്രേക്ഷകരുടെ മനം കവരുന്നത്. പൊൻമുട്ടയിലെ ഹരിതയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. കുറൈ ഒൻട്രും ഇല്ലൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com