ന​ഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യാമോ? കമന്റിന് രൂക്ഷഭാഷയിൽ മറുപടി നൽകി പ്രിയാമണി

മുഖമുള്ളവരും ഇല്ലാത്തവരുമായി നിരവധി പേരാണ് ഇത്തരത്തിൽ മോശം കമന്റുകളുമായി എത്തുന്നത്
പ്രിയാമണി/ ഇൻസ്റ്റ​ഗ്രാം
പ്രിയാമണി/ ഇൻസ്റ്റ​ഗ്രാം

സിനിമാതാരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് താഴെ വരുന്ന അശ്ലീല കമന്റുകൾ കുറവല്ല. മുഖമുള്ളവരും ഇല്ലാത്തവരുമായി നിരവധി പേരാണ് ഇത്തരത്തിൽ മോശം കമന്റുകളുമായി എത്തുന്നത്. അത്തരത്തിൽ വന്ന കമന്റിന് നടി പ്രിയാമണി നൽകിയ മറുപടിയാണ് ഇപ്പോൾ ഹിറ്റാകുന്നത്. 

നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സൈലിങ് മാന്‍ എന്ന വ്യാജ ഐഡിയിൽ നിന്നാണ് കമന്റ് വന്നത്. ഇതിന് രൂക്ഷഭാഷയിലായിരുന്നു താരത്തിന്റെ മ‌റുപടി. ആദ്യം സഹോദരിയോടോ അമ്മയോടോ പോസ്റ്റ് ചെയ്യാൻ പറയൂ, അവർ ചെയ്തതിന് ശേഷം ഞാൻ ചെയ്യാം- താരം കുറിച്ചു. പ്രിയാമണിയെ പിന്തുണച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ഇത്തരത്തിലുള്ള ഫേക്ക് ഐഡികളെ കണ്ടെത്തി നിയമപരമായി നടപടി സ്വീകരിക്കണം എന്നാണ് ആരാധകരുടെ കമന്റ്. 

വിവാഹശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ അഭിനയത്തിൽ സജീവമാണ് താരം. പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി വേഷമിട്ട മലയാള ചിത്രം. ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com