തലൈവന് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം; ആശംസയുമായി നരേന്ദ്രമോദി

ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന 12ാമത്തെ തെന്നിന്ത്യന്‍ താരമാണ് രജനീകാന്ത്
മോദി, രജിനീകാന്ത്/ ഫയൽ ചിത്രം
മോദി, രജിനീകാന്ത്/ ഫയൽ ചിത്രം

വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ രജനീകാന്തിന് ആശംസകളുടമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തലൈവന് അവാര്‍ഡ് കിട്ടയതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. 

'തലമുറകളിലുടനീളം ജനപ്രീതിയാര്‍ജ്ജിച്ച, വൈവിധ്യമാര്‍ന്ന വേഷങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും കൊണ്ട് കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രശംസ പിടിച്ചുപറ്റാനാവുന്നത്. അങ്ങനെയുള്ള രജനീകാന്ത് ജീ നിങ്ങള്‍ക്കാണിത്. തലൈവന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന് ആശംസകള്‍.'- മോദി കുറിച്ചു. 

ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന 12ാമത്തെ തെന്നിന്ത്യന്‍ താരമാണ് രജനീകാന്ത്. 1996ല്‍ ശിവാജി ഗണേശന് അവാര്‍ഡ് ലഭിച്ചതിന് ശേഷം ആദ്യമായാണ് തെന്നിന്ത്യന്‍ നടനെ തേടി ഫാല്‍ക്കെ അവാര്‍ഡ് എത്തുന്നത്. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്ലെ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നടന്‍ , നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെ സമ?ഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com