'കളിയാക്കിയ കുഞ്ചാക്കോ ബോബനും ജിസ് ജോയ്ക്കുമെതിരെ നിയമനടപടി'; ഏപ്രിൽ ഫൂളാക്കി രാഹുൽ ഈശ്വർ

ചിത്രത്തിൽ രാഹുലിനെക്കുറിച്ചുള്ള പരാമർശനമാണ് കേസ് കൊടുക്കാനുള്ള കാരണമായി പറഞ്ഞത്
കുഞ്ചാക്കോ ബോബൻ, രാഹുൽ ഈശ്വർ/ ഫേയ്സ്ബുക്ക്
കുഞ്ചാക്കോ ബോബൻ, രാഹുൽ ഈശ്വർ/ ഫേയ്സ്ബുക്ക്

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ മോഹൻകുമാർ ഫാൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് രാഹുൽ ഈശ്വർ രം​ഗത്തെത്തിയത്. ചിത്രത്തിൽ രാഹുലിനെക്കുറിച്ചുള്ള പരാമർശനമാണ് കേസ് കൊടുക്കാനുള്ള കാരണമായി പറഞ്ഞത്. സംഭവം ചർച്ചയായതിന് പിന്നാലെ തന്റെ ഏപ്രിൽ ഫൂൾ പറ്റിക്കലായിരുന്നു അതെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് രാഹുൽ. 

"ഏപ്രിൽ ഫൂൾ!!! മോഹൻ കുമാർ ഫാൻസിൻറെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു. സംവിധായകൻ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബൻ, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവർക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെൻഷൻ അടിച്ചു എന്ന് അറിയാം. ഏപ്രിൽ ഫൂൾ സ്പിരിറ്റിൽ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാനും എൻറെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ്‌ എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്.  നല്ല കുടുംബ സിനിമയാണ്. സ്നേഹാദരങ്ങൾ അറിയിക്കുന്നു"- രാഹുൽ ഈശ്വർ കുറിച്ചു. 

രാഹുൽ ഈശ്വറിൻറെ സംഭാഷണം അടങ്ങിയ ചാനൽ ചർച്ച 'മോഹൻകുമാർ ഫാൻസി'ലെ ഒരു രംഗത്തിൽ കടന്നുവരുന്നുണ്ട്. 'ഒരു 30 സെക്കൻഡ് തരൂ അഭിലാഷേ' എന്ന രാഹുൽ ഈശ്വറിൻറെ പ്രതികരണത്തോട് കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലൻസിയറും അടക്കമുള്ള കഥാപാത്രങ്ങൾ പ്രതികരിക്കുന്നുമുണ്ട്. ഈ രംഗം പങ്കുവെച്ചുകൊണ്ടാണ് കേസിന്റെ കാര്യം രാഹുൽ പറഞ്ഞത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി,  അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി  കേസെടുക്കണമെന്ന്  പോലീസിൽ പരാതി നൽകുമെന്നാണ് പറഞ്ഞത്. അതിനിടെ തീയറ്ററിൽ കളിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതിന് രാഹുലിനെതിരെ വിമർശനം ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com