നടി മലൈക അറോറ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; പോരാട്ടത്തില്‍ നമ്മള്‍ ഒരുമിച്ചെന്ന് താരം 

മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്നാണ് നടി വാക്‌സിനെടുത്തത്
മലൈക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
മലൈക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം

ബോളിവുഡ് നടി മലൈക അറോറ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിനെടുക്കുന്ന ചിത്രത്തോടൊപ്പം നടി തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്നാണ് നടി വാക്‌സിനെടുത്തത്. 

'വീ ആര്‍ ഇന്‍ ദിസ് ടുഗെതര്‍' എന്നാണ് ചിത്രത്തോടൊപ്പം മലൈക കുറിച്ചിരിക്കുന്നത്. വെള്ള ടാങ്ക് ടോപ്പും നീല ജീന്‍സും ചുവപ്പ് മാസ്‌കുമായിരുന്നു വേഷം. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നമുക്ക് ജയിക്കാം എന്നും കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ വാക്‌സിന്‍ എടുക്കുന്നതിന് പ്രചോദിപ്പിക്കാനും മലൈക മറന്നില്ല. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മലൈകയ്ക്ക് കോവിഡ് സ്ഥിരീകിരിക്കുകയുണ്ടായി. വൈറസില്‍ മുക്തി നേടിയ ശേഷം പിന്തുണച്ച എല്ലാവര്‍ക്കും നടി നന്ദിയറിയിച്ചിരുന്നു. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഹേമ മാലിനി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളും ഇതിനോടകം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com