'ഒരേ സ്ഥലത്തുതന്നെയാണ് വീണ്ടും ഓപ്പറേഷൻ, പെട്ടെന്ന് മുറിവുണങ്ങില്ല'; ശരണ്യയെക്കുറിച്ച് സീമ; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 11:53 AM |
Last Updated: 02nd April 2021 11:53 AM | A+A A- |
സീമ ജി നായരും ശരണ്യയും/ ഫേയ്സ്ബുക്ക്
കാൻസറിന്റെ വേദനയിൽ നിന്ന് ശരണ്യ തിരിച്ചുവന്നുവെന്ന ആശ്വാസത്തിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും. എന്നാൽ വീണ്ടും ശരണ്യയുടെ ജീവിതത്തിലേക്ക് ആ നാളുകൾ കടന്നുവന്നിരിക്കുകയാണ്. ട്യൂമർ കണ്ടെത്തിയതായി താരത്തിന്റെ അമ്മയാണ് ആരാധകരെ അറിയിച്ചത്. അതിന് പിന്നാലെ താരത്തിന് ഓപ്പറേഷനും നടത്തിയിരുന്നു. ഓപ്പറേഷൻ വിജയകരമായതിന് പിന്നാലെ ശരണ്യയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടി സീമ ജി നായർ.
ഒരേ സ്ഥലത്തുതന്നെ വീണ്ടും ഓപ്പറേഷൻ ചെയ്യുന്നതിനാൽ മുറിവുണങ്ങാൻ കാലതാമസമെടുക്കും എന്നാണ് സീമ പറയുന്നത്. ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുന്ന ശരണ്യയ്ക്കൊപ്പം അമ്മ മാത്രമാണുള്ളത്. മറ്റാർക്കും പ്രവേശനമില്ലെന്നും അമ്മയോട് ചോദിച്ചാണ് വിവരങ്ങൾ അറിയുന്നതെന്നും താരം പറഞ്ഞു. ശരണ്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചുകൊണ്ട് ആയിരക്കണക്കിന് മെസേജുകളാണ് എത്തുന്നതെന്നും യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
സീമ ജി നായരുടെ വാക്കുകൾ
ശരണ്യയുടെ സുഖവവിവരങ്ങൾ തേടി ആയിരക്കണക്കിന് കോളുകളും സന്ദേശങ്ങളുമാണ് വരുന്നത്. ഓപ്പറേഷന്‍ സക്‌സസായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. മുൻപ് ഓപ്പറേഷൻ ചെയ്ത അതേ സ്ഥലത്താണ് വീണ്ടും ഓപ്പറേഷൻ ചെയ്യുന്നത്. മുറിവുകളുണങ്ങാൻ കാലതാമസമെടുക്കും. കഴിഞ്ഞ പ്രാവശ്യം സര്‍ജറിക്ക് രണ്ട് മാസത്തോളമാണ് ആശുപത്രിയില്‍ ചെലവഴിച്ചത്. വീട്ടിലേക്ക് തിരിച്ചവന്ന ശേഷം വീണ്ടും വേദന ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. നിലവിലെ സാഹചര്യത്തിൽ ആർക്കും അവളെ സന്ദർശിക്കാൻ കഴിയില്ല. പുറത്തുനിന്ന് വിഷമിക്കാം എന്നല്ലാതെ ശ്രീചിത്രയില്‍ ചെന്ന് അവളെ കാണാന്‍പോലും സാധിക്കില്ല. എനിക്ക് അവിടെ ചെല്ലണമെന്നും ചേച്ചിയെ സഹായിക്കണമെന്നുമുണ്ട്. പക്ഷേ സാധിക്കില്ല. എത്രനാൾ ആശുപത്രിയിൽ കിടക്കണം എന്ന് ഇനിയും ഡോക്ടർമാർ പറഞ്ഞിട്ടില്ല.