'അനു​ഗ്രഹീതൻ ആന്റണി' റിലീസ് ആയി, പിന്നാലെ കോവിഡ്; നടി ​ഗൗരി കിഷൻ ക്വാറന്റീനിൽ 

നടി നായികയായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് അനു​ഗ്രഹീതൻ ആന്റണി 
ഗൗരി ജി കിഷൻ/ ഫേസ്ബുക്ക്
ഗൗരി ജി കിഷൻ/ ഫേസ്ബുക്ക്

ടി ​ഗൗരി ജി കിഷന് കോവിഡ് 19 സ്ഥിരീകരിച്ചു. മലയാളത്തിൽ നടി നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം തിയറ്റുകളിലെത്തി നിൽക്കുമ്പോഴാണ് ​ഗൗരിക്ക് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ചയായി താൻ വീട്ടിൽ ക്വാറന്റീനിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ ​ഗൗരി തന്നെയാണ് ആരാധകരെ അറിയിച്ചത്. 

താനുമായി സമ്പർക്കം പുലർത്തിയവർക്ക് രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഗൗരി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഒരാഴ്ചയായി താൻ വീട്ടിൽ തന്നെ ക്വറന്റീനിൽ കഴിയുകയാണെന്നും ഇപ്പൊ തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഗൗരി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാനും ഗൗരി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

96' എന്ന തമിഴ് ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ​ഗൗരി. ഇതിനു പിന്നാലെ മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു താരം. മലയാളത്തിൽ മാർഗ്ഗംകളി എന്ന ചിത്രമാണ് നടിയുടെതായി ആദ്യം പുറത്തിറങ്ങിയത്. 'അനുഗ്രഹീതൻ ആന്റണി'യിലാണ് നടി നായികയായി അഭിനയിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നേടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com