'ഷീ ഈസ് ട്രാപ്പ്ഡ്'; രക്ഷപ്പെടാനുള്ള വഴിതേടി മഞ്ജു വാര്യർ; ചതുർമുഖം ട്രെയിലർ

തെന്നിന്ത്യയിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം
ട്രെയ്ലറിൽ നിന്ന്
ട്രെയ്ലറിൽ നിന്ന്

ഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന ടെക്നോ ഹൊറർ ചിത്രം ചതുർമുഖത്തിന്റെ ട്രെയിൽ പുറത്ത്. നി​ഗൂഢത നിറക്കുന്നതാണ് ട്രെയിൽ. സോഷ്യൽ മീഡിയ അഡിക്റ്റായ കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തുന്നത്. സണ്ണി വെയിൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

തെന്നിന്ത്യയിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം. രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ബാനറിലാണ് ചിത്രം. ഏപ്രിൽ എട്ടിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. 

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. ഡോൺ വിൻസെന്റാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com