ദേശിയ തലത്തിലും ശ്രദ്ധനേടി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, പ്രശംസയുമായി ജ്വാല ​ഗുട്ടയും

കഴിഞ്ഞ ദിവസം ചിത്രം ആമസോൺ പ്രൈമിൽ എത്തി
ജ്വാല ​ഗുട്ട/ ട്വിറ്റർ‍, ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോസ്റ്റർ
ജ്വാല ​ഗുട്ട/ ട്വിറ്റർ‍, ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോസ്റ്റർ

ജിയോ ബേബിയുടെ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മലയാളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം ചിത്രം ആമസോൺ പ്രൈമിൽ എത്തി. ഇപ്പോൾ ചിത്രം ദേശിയ ശ്രദ്ധ നേടുകയാണ്. ചിത്രം കണ്ടതിന് പിന്നാലെ പ്രശംസയുമായി എത്തിയിരിക്കുകയാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. 

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന് കുറിച്ചുകൊണ്ട് കയ്യടിക്കുന്ന ഇമോജിയാണ് താരം പങ്കുവെച്ചത്. മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ട്വീറ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകൾ ആദ്യ ചിത്രം റിലീസ് ചെയ്യാൻ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നും ഇവർ ചോദിക്കുന്നുണ്ട്. ആമസോണിൽ എത്തിയതോടെ ചിത്രം കൂടുതൽ ചർച്ചയാവാനുള്ള സാധ്യതയുണ്ട്. 

കോവിഡ് നിയന്ത്രണത്തെതുടർന്ന് തിയറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം സ്വീകരിക്കാൻ ആമസോൺ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ആദ്യം തയ്യാറായില്ല. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം തന്നെയായിരുന്നു റിലീസിന് തടസ്സമായത്. പിന്നീട് നീസ്ട്രീമിൽ റിലീസ് ചെയ്ത സിനിമക്ക് പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് ആമസോൺ പ്രൈമിൽ സിനിമ എത്തിയത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകർ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com