നടൻ അക്ഷയ് കുമാറിന് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 10:04 AM |
Last Updated: 04th April 2021 10:04 AM | A+A A- |

അക്ഷയ് കുമാർ/ഫയല്‍ ചിത്രം
ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ഐസൊലേഷനിലാണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം ആരാധകരെ അറിയിച്ചത്.
'ഇന്ന് രാവിലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. രോഗസ്ഥിരീകരിച്ച ഉടനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഐസൊലേഷനിൽ പോയി. അവശ്യമായ മെഡിക്കൽ കെയർ സ്വീകരിച്ച് ഇപ്പോൾ ഹോം ക്വാറന്റീനിലാണ് ഞാൻ. ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തണം. വളരെ പെട്ടെന്ന് തിരിച്ചുവരും- അക്ഷയ് കുമാർ കുറിച്ചു.
പുതിയ ചിത്രം രാമസേതുവിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അക്ഷയ് കുമാർ. ബോളിവുഡിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം നടി ആലിയ ഭട്ടിനും രോഗം സ്ഥിരീകരിച്ചിരുന്നു.