നടന്‍ താരിഖ് ഷാ അന്തരിച്ചു

കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
താരിഖ് ഷാ/ ഫേസ്ബുക്ക്
താരിഖ് ഷാ/ ഫേസ്ബുക്ക്

മുംബൈ; ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു. 58 വയസായിരുന്നു. മുംബൈയില്‍ ആശുപത്രിയില്‍വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബഹാര്‍ ആനേ തക്, മുംബൈ സെന്‍ട്രല്‍, എഹ്‌സാസ്, ഗുംനാം ഹെ കോയി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. ബഹാര്‍ ആനേ തക്, ജനം കുണ്ഡ്‌ലി എന്നീ ചിത്രങ്ങളും കര്‍വാ സച് ടിവി സീരിയലും സംവിധാനം ചെയ്തു. നടി ഷോമ ആനന്ദാണ് ഭാര്യ. സാറ മകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com