ഗോവിന്ദയ്ക്ക് കോവിഡ്; ആശങ്ക വേണ്ടെന്ന് ഭാര്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 05:39 PM |
Last Updated: 04th April 2021 05:39 PM | A+A A- |

ബോളിവുഡ് നടൻ ഗോവിന്ദ
മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ കാണിക്കുന്നതായും താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഭാര്യ സുനിത അറിയിച്ചു. വീട്ടിലെ മറ്റ് അംഗങ്ങൾ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ്.
ഗോവിന്ദയുടെ ഭാര്യക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നെങ്കിലും ഇവർ രോഗമുക്തി നേടിയിരുന്നു.
ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്ന് രാവിലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അക്ഷയ് കുമാർ.