'ഈ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നു', വേദനയോടെ മമ്മൂട്ടി, ബാലേട്ടന് ആദരാഞ്ജലിയുമായി മോഹന്‍ലാലും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 10:21 AM |
Last Updated: 05th April 2021 10:28 AM | A+A A- |
മമ്മൂട്ടി, പി ബാലചന്ദ്രന്‍, മോഹന്‍ലാല്‍/ ഫേയ്‌സ്ബുക്ക്
പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്റെ വിയോഗം മലയാള സിനിമ ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മുന്‍നിര നടന്മാരായി ശക്തമായ ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ബാലചന്ദ്രന്‍. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് താരങ്ങള്‍ കുറിക്കുന്ന വാക്കുകളിലും ഈ ബന്ധത്തിന്റെ ആഴമുണ്ട്.
'പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി'- എന്നാണ് മമ്മൂട്ടി കുറിച്ചത്. 'ആദരാഞ്ജലികള്‍ ബാലേട്ടാ' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മമ്മൂട്ടി അഭിനയിച്ച വണ്ണിലാണ് അവസാനമായി ബാലചന്ദ്രന്‍ അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് നിരവധി സിനിമകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി
Posted by Mammootty on Sunday, April 4, 2021
ആദരാഞ്ജലികൾ ബാലേട്ടാ...
Posted by Mohanlal on Sunday, April 4, 2021
മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിന്റെ പല കഥാപാത്രങ്ങളും ബാലചന്ദ്രന്റെ സൃഷ്ടികളാണ്. മോഹന്‍ലാലിന്റെ ഉള്ളടക്കത്തിന് തിരക്കഥ രചിച്ചത് ബാലചന്ദ്രനായിരുന്നു. ചിത്രത്തിന്റെ ഡോ സണ്ണി ജോസഫ് ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. കൂടാതെ പവിത്രത്തിലെ ചേട്ടച്ചനും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. തച്ചോളി വര്‍ഗീസ് ചേകവന്‍, അങ്കിള്‍ ബണ്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളും അദ്ദേഹം രചന നിര്‍വഹിച്ചിട്ടുണ്ട്.