നെഗറ്റീവായതിന് പിന്നാലെ മൂന്ന് കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കി കാര്‍ത്തിക് ആര്യന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 04:32 PM |
Last Updated: 06th April 2021 04:32 PM | A+A A- |
കാർത്തിക് ആര്യൻ ലംബോർഗിമിയുമായി/ ഇൻസ്റ്റഗ്രാം
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു നടന്‍ കാര്‍ത്തിക് ആര്യന്‍. കഴിഞ്ഞ ദിവസമാണ് താരം നെഗറ്റീവായത്. അതിന് പിന്നാലെ പുതിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ലംബോര്‍ഗിനി ഉറുസാണ് താരം വാങ്ങിയത്. മൂന്ന് കോടിയോളമാണ് കാറിന് വിലവരുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. വാങ്ങി, പക്ഷേ ആഡംബര സാധനങ്ങള്‍ക്ക് പറ്റിയ ആള്‍ അല്ല ഞാന്‍- എന്നാണ് താരം കുറിച്ചത്. കോടികള്‍ വിലമതിക്കുന്ന വാഹനം വാങ്ങിയിട്ട് ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് ഓര്‍ത്ത് തലപുകയ്ക്കണ്ട, അതിനുള്ള ഉത്തരം വിഡിയോയിലുണ്ട്.
കാറിന് മുന്നില്‍ സ്‌റ്റൈലിഷായി പോസ് ചെയ്യുന്ന കാര്‍ത്തിക്കാണ് വിഡിയോയില്‍ കാണുന്നത്. അപ്രതീക്ഷിതമായി മുകളില്‍ നിന്ന് വര്‍ണക്കടലാസുകള്‍ പൊട്ടി വീഴുമ്പോള്‍ താരം ഞെട്ടിത്തെറിക്കുന്നതും കാണാം. രസകരമായ വിഡിയോ ആരാധകരുടെ മനം കവരുകയാണ്.