വില 15 ലക്ഷം, സിൻഡ്രല്ല ഡ്രസ്സിൽ തിളങ്ങി സാറ അലി ഖാൻ; ചിത്രങ്ങൾ

സിൻഡ്രല്ല ഡ്രസ് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്
സാറ അലി ഖാൻ/ ഇൻസ്റ്റ​ഗ്രാം
സാറ അലി ഖാൻ/ ഇൻസ്റ്റ​ഗ്രാം

റെ ആരാധകരുള്ള ബോളിവുഡിലെ യുവതാരമാണ് സാറ അലി ഖാൻ. ഇപ്പോൾ ഫാഷൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ് താരം. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനംകവരുന്നത്. സിൻഡ്രല്ല ഡ്രസ് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. 

നോർവീജിയൻ ഫാഷൻ ഡിസൈനർ ക്രിഷ്ട്യൻ ആഡ്നേവിക്കിന്റ ബ്രാൻഡിനൽ നിന്നുള്ള റഫൾഡ് മിനി ഡ്രസ്സിലാണ് സാറ എത്തുന്നത്. ലൈറ്റ് ബ്ലൂ നിറത്തിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയാണ് താരം. ലെയറുകളും റഫിളുകളുമാണ് ട്യൂൾ തുണി ഉപയോഗിച്ചൊരുക്കിയ ഈ മിനി ഡ്രസ്സിനെ ആകർഷകമാക്കുന്നത്. ഒപ്പം നീളൻ അങ്കിവാലുമുണ്ട്. 

ആഡ്നേവിക്കിന്റെ 2020 വിന്റർ കലക്‌ഷനിലേതാണ് ഈ ഡ്രസ്സ്. യഥാർഥ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയാണ് സാറയ്ക്കു വേണ്ടി ഒരുക്കിയത്.15,500 യൂറോ ആണ് ഡ്രസ്സിന്റെ വില. ഇന്ത്യൻരൂപയിൽ15 ലക്ഷം വരുമിത്. ആക്സസറീസ് പൂർണമായി ഒഴിവാക്കിയാണു സാറയെ സ്റ്റൈൽ ചെയ്തത്. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ ആയിരുന്നു പരീക്ഷിച്ചത്. സിൻഡ്രല്ല ലുക്ക് ആരാധകരുടെ മനംകവരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com