'ബൂത്ത് വീടിന് പുറകില്‍, വിജയ് സൈക്കിളില്‍ വന്നത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍';  വിശദീകരണവുമായി വക്താവ്

കേന്ദ്രത്തിന്റെ ഇന്ധന വില വര്‍ധനവിന് എതിരെയുള്ള പ്രതിഷേധമാണ് ഇതെന്നായിരുന്നുവിലയിരുത്തലുകള്‍
ബൂത്തിലേക്ക് സൈക്കിളിൽ വരുന്ന വിജയ്/ എക്സ്പ്രസ് ഫോട്ടോ
ബൂത്തിലേക്ക് സൈക്കിളിൽ വരുന്ന വിജയ്/ എക്സ്പ്രസ് ഫോട്ടോ

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് വോട്ടു ചെയ്യാന്‍ സൈക്കിളിന് എത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു. കേന്ദ്രത്തിന്റെ ഇന്ധന വില വര്‍ധനവിന് എതിരെയുള്ള പ്രതിഷേധമാണ് ഇതെന്നായിരുന്നുവിലയിരുത്തലുകള്‍. എന്നാല്‍ വിജയുടെ സൈക്കിള്‍ യാത്രയ്ക്ക് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ വക്താക്കള്‍. വീടിന് പിന്നിലായി ബൂത്തുള്ളതിനാലാണ് സൈക്കിളില്‍ പോയത് എന്നാണ് വ്യക്തമാക്കുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് ഇത് വ്യക്തമാക്കിയത്. 

വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്. അതുകൊണ്ട് മാത്രമാണ് വിജയ് വോട്ടു ചെയ്യാന്‍ സൈക്കിളില്‍ എത്തിയത്. വളരെ ചെറിയ സ്ഥലമാണ് അത്. അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. വരാനും പോകാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് സൈക്കിളില്‍ വന്നത്. അല്ലാതെ മറ്റൊരു കാരണവുമില്ല, മാധ്യമങ്ങള്‍ ദയവു ചെയ്ത് മനസിലാക്കണം- വക്താവ് പറഞ്ഞു. 

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് രാവിലെ വോട്ടു ചെയ്യാന്‍ താരം സൈക്കിളിന് എത്തിയത്. പച്ച ഷര്‍ട്ടും കറുത്ത മാസ്‌കും അണിഞ്ഞ് സൈക്കിളില്‍ മാസ് എന്‍ട്രി നടത്തിയത്. താരത്തിനൊപ്പം ടൂവിലറുകളിലായി പൊലീസുകാരും ആരാധകരുമുണ്ടായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com