'അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു', പേളിയുടെ മഷിപുരണ്ട വിരലില്‍ കോര്‍ത്ത് മകളുടെ കുഞ്ഞിക്കൈകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2021 12:53 PM  |  

Last Updated: 06th April 2021 12:53 PM  |   A+A-   |  

pearly_maani_vote

പേളി മാണിയും ശ്രീനിഷും കുഞ്ഞിനൊപ്പം, വോട്ട് ചെയ്തതിന് ശേഷം പങ്കുവെച്ച ചിത്രം/ ഫേയ്സ്ബുക്ക്

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് നടി പേളി മാണി. മനോഹരമായ കുറിപ്പിനൊപ്പമാണ് വോട്ട് ചെയ്ത കാര്യം താരം ആരാധകരെ അറിയിച്ചത്. അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു എന്നാണ് പേളി കുറിച്ചത്. മഷിതേച്ച വിരലില്‍ മകളുടെ കുഞ്ഞ് കൈകള്‍ കോര്‍ത്തുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. നിരവധി ആരാധകരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയിരിക്കുന്നത്. 

 

Voted For “Her” Brighter Future #election2021

Posted by Pearle Maaney on Monday, April 5, 2021

കഴിഞ്ഞ മാസമാണ് നടി പേളി മാണിക്കും ഭര്‍ത്താവും നടനുമായി ശ്രീനിഷ് അരവിന്ദിനും പെണ്‍കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് മകള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ഈ സുന്ദരനിമിഷം നിങ്ങളെല്ലാവരുമായി പങ്കുവയ്ക്കണം എന്ന് തോന്നി. ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ ചിത്രം. ഞങ്ങള്‍ രണ്ടുപേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്ന കുറിപ്പിലായിരുന്നു ചിത്രം.