അക്ഷയ് കുമാർ രഹസ്യമായി പ്രശംസിച്ചു, പരസ്യമായി പറയാൻ ഭയമാണ്; കങ്കണ റണാവത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 10:31 AM |
Last Updated: 08th April 2021 10:34 AM | A+A A- |
കങ്കണ റണാവത്ത്, അക്ഷയ് കുമാർ/ ട്വിറ്റർ
ബോളിവുഡ് ലോകത്തിന്റെ പ്രധാന വിമർശകയാണ് നടി കങ്കണ റണാവത്ത്. ഒറ്റയാൾ പോരാളിയായി നിന്നാണ് താരത്തിന്റെ യുദ്ധം. പലപ്പോഴും താരത്തിന്റെ ആരോപണങ്ങൾ വലിയ വിവാദമാകാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം തലൈവിയിലെ പ്രകടനത്തെ തുറന്നു പ്രശംസിക്കാത്തതിന് രൂക്ഷ വിമർശനം നടത്തുകയാണ് കങ്കണ. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്നാണ് കങ്കണ പറയുന്നത്. അക്ഷയ് കുമാർ ഉൾപ്പടെയുള്ളവർ തന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചെന്നും വ്യക്തമാക്കി.
ബോളിവുഡില്‍ പരസ്പര വൈരാഗ്യം പുലര്‍ത്തുന്നവരാണ്. എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്നപോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍- കങ്കണ ട്വീറ്റ് ചെയ്തു.
Bollywood is so hostile that even to praise me can get people in trouble,I have got many secret calls and messages even from big stars like @akshaykumar they praised @Thalaivithefilm trailer to sky but unlike Alia and Deepika films they can’t openly praise it. Movie mafia terror. https://t.co/MT91TvnbmR
— Kangana Ranaut (@KanganaTeam) April 7, 2021
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന സിനിമയാണ് തലൈവി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 23 നാണ് റിലീസ് ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. കങ്കണയ്ക്ക് പുറമേ അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ഭാഗ്യശ്രീ, സമുദ്രക്കനി, ഷംന കാസിം, മധുബാല, രാജ് അര്‍ജുന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.