സൂര്യനെപ്പോലെ എന്നെ ചുംബിക്കുമോ? ചിത്രവുമായി നൂറിൻ ഷെരീഫ്

താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുമാണ് ഹിറ്റാകുന്നത്
നൂറിൻ ഷെരീഫ് / ഇൻസ്റ്റ​ഗ്രാം
നൂറിൻ ഷെരീഫ് / ഇൻസ്റ്റ​ഗ്രാം

ലയാളത്തിന്റെ ഇഷ്ട നായികയാണ് നൂറിൻ ഷെരീഫ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുമാണ് ഹിറ്റാകുന്നത്. സൺകിസ്സ്ഡ് ഫോട്ടോയുമായാണ് താരം എത്തുന്നത്. 

മഞ്ഞ കുർത്തി ധരിച്ച് നിൽക്കുകയാണ് നൂറിൻ. സൂര്യനെപ്പോലെ എന്നെ ചുംബിക്കുമോ? എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രസകരമായ അടിക്കുറിപ്പിൽ മറ്റൊരു ചിത്രം താരം പങ്കുവെച്ചിരുന്നു. സ്വന്തം ഫോട്ടോ നോക്കി  വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയ നിമിഷമായിരുന്നു ചിത്രം. താരത്തിന്റെ സഹോദരിയാണ് രണ്ട് ചിത്രങ്ങളും പകർത്തിയത്. 

കഴിഞ്ഞ ദിവസമാണ് നൂറിന്റെ 22ാം പിറന്നാൾ ആഘോഷം. അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ഒരു അഡാറ്  ലൗ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നൂറിൻ ഷെരീഫ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com